കണ്ണിൽ പന്തം കൊളുത്തെടാ

കണ്ണിൽ പന്തം കൊളുത്തെടാ
കയ്യും മെയ്യും മറക്കെടാ
സഖാക്കളെ 
പൊള്ളും ശബ്ദം ഉയർത്തെടാ
പൊങ്ങും ശൗര്യം നമുക്കെടാ

കണ്ണിൽ പന്തം കൊളുത്തെടാ
ഉലകമെതിരെ നീ ഫൈറ്റ് ലൈക് എ കൊമ്രേഡ്
കയ്യും മെയ്യും മറക്കെടാ

കണ്ണടച്ചുയിർകൊടൂ ബി ലൈക്ക് അ കൊമ്രേഡ്
പൊള്ളും ശബ്ദം ഉയർത്തെടാ

ഇനി ചിന്തിക്ക വേണ്ട ചെയ്യട്ടെ കൊമ്രേഡ്
പൊങ്ങും ശൗര്യം നമുക്കെടാ

തോൽക്കില്ലയിനി യുദ്ധം ജയിക്കട്ടെ കൊമ്രേഡ്

ചങ്ങല പൊട്ടിച്ചെറിയുക വേണം
ചങ്കിലുള്ള ചുവപ്പ് കൊണ്ട്  എഴുതേണം

തോക്ക് ബലം കാട്ടി
നിങ്ങൾ എന്ത് നേടി
തൂക്കുമരം പോലും ഞങ്ങൾക്കില്ല പേടി

വറ്റാത്ത വീര്യത്തിൻ കടലാണു കാണ്

തെറ്റാതെടുത്ത് വെച്ച നെഞ്ചിടിപ്പിതാണു
പതാക ചെന്നിറത്തിലുള്ളാകെയൊട്ടി
വിദ്യാർത്ഥി ഐക്യം അതാണ് ശക്തി

പോരാട്ടമാറില്ല പിന്നോട്ട് തിരിയില്ല
വേരോട്ട വേരുള്ള ഭേദം മുറിയ്ക്കാതെ
ഇങ്കിലാബ്
കാലത്തെ വെന്നിട്ട് 
ലിവ് ലൈക്ക് എ കൊമ്രേഡ് 

ഉരുക്ക് മനസ്സാലെ ചരിത്രമൊക്കെ ചവിട്ടി മെതിയ്ക്കാല്ലെ
പുതിയ വഴിയാകെ ഇനി നമ്മൾ വെട്ടിത്തെളിച്ചു പടയ്ക്കാല്ലെ

ഓ...

അടുത്ത പടവാണു എടുത്ത പദമാണു
ഒരെ ഒരു ലക്ഷ്യം
ചേർന്നിടുമുറപ്പാണു
വേർപ്പുടലിൽ പക തീക്കനലായ്
നമ്മളാർക്കെതിരൊക്കെയോ
തൊടുത്ത ശരമാണു

കണ്ണും പൂട്ടി കാതും പൊത്തി
മുന്നോട്ടില്ല ഇനിയുമില്ല
സത്യാസത്യം നെഞ്ചിൽ തട്ടിക്കത്തും വരെ 
കൈതരിപ്പാണു 

ഉയിരൊടുക്കം വിലയ്ക്ക് പോം വരെയത് 
വരെയിനി നീ വഴിയിൽ നിൽക്കുമൊ
ഉടലെ തിരമാലയായ്
ഈ തടവറ നീയിനി പൊളിച്ചു മാറ്റുമോ
മുതലാളിത്ത പുഴുവേ നീ
ചതച്ചിട്ട് തീയിൽ വലിച്ചെറിയുമോ

പട്ടിണിക്കൊടും കടൽ നീന്തി 
ഈ ജന്മങ്ങളിൻ വിശപ്പാറ്റുമോ

പറയും യൂത്ത് ഞങ്ങൾക്കാവില്ല

ടോളറേറ്റ് 

ലിവ് ലൈക്ക് എ കൊമ്രേഡ്
ഇനിയാവില്ല ടോളറേറ്റ് 

ലിവ് ലൈക്ക് എ കൊമ്രേഡ്
ഇനിയാവില്ല ടോളറേറ്റ് 

ലിവ് ലൈക്ക് എ കൊമ്രേഡ്

നിൻടെ നാടിന്റെ ലിബറേറ്റ്

ലിവ് ലൈക്ക് എ കൊമ്രേഡ്
ഇനി തിന്മയെ ഡൊമിനേറ്റ്

കണ്ണിൽ പന്തം കൊളുത്തെടാ
ഉലകമെതിരെ നീ ഫൈറ്റ് ലൈക് എ കൊമ്രേഡ്
കയ്യും മെയ്യും മറക്കെടാ
കണ്ണടച്ചുയിർകൊടൂ ബി ലൈക്ക് അ കൊമ്രേഡ്
പൊള്ളും ശബ്ദം ഉയർത്തെടാ
ഇനി ചിന്തിക്ക വേണ്ട ചെയ്യട്ടെ കൊമ്രേഡ്
പൊങ്ങും ശൗര്യം നമുക്കെടാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannil Pantham Kolutheda

Additional Info

Year: 
2019

അനുബന്ധവർത്തമാനം