മഴമേഘം

മഴമേഘം മനമുരുകിയുരുകി
അലയും അലയുമൊഴിയാതേ
മിഴിയേതോ...
വഴി തീരയും ഇനിയും
അകലെയകലെ അറിയാതേ..
വിരൽ ദൂരം കാണുമോ
കടലോളം മോഹമോ
അവളാകും തീരമേ..
ഒന്നു തൊടുവാനോ.. ഓ..
പറയാതെ പോയൊരാൾ
വരിയാവും പൂവിതാ
പലരാവായ് കാത്തുവോ
മെല്ലെ വിടരാനോ..ഓ..
നീ അകന്ന വാതിലേ
നീലനിലാമൂകമായ്..
മെല്ലെ വിരൽ തൊട്ടതേ നീ 
എത്താദൂരമായോ...
എത്താദൂരമായോ..
ഇളം കാറ്റായ് നീ.. 
വിലോലമായ്
വിലോലമായ് ഇതിലെ 
വരാമോ...വരാമോ..ഓ..ഓ..

അലയായ് ഈ മനസ്സിൽ 
നിറമേകി നീങ്ങുകയായ്
ഈ യാത്ര നേരം 
നാളുകളും രാവുകളും
സായാഹ്ന മേഘങ്ങളിൽ 
ചായങ്ങളെഴുതുകയായ്
നീയെന്നും മെല്ലെ 
ഓർമ്മകളാൽ ഓർമ്മകളായ്
പോവാതേ പോവാതേ ഇനിയേ..
പോരാതേ തീയാവും പടവും 
തിരയും മറുവാക്കിനായ് 
നിലാവേ മായാതേ..
സ്വപ്നം കാണും നാളുകളിൽ 
ഒപ്പം നീയും നീന്തിടുമോ..
മെല്ലെ നമ്മിൽ തിരയേറും 
നേരം വരുമോ...വരുമോ..
ഓളമില്ലാ ആഴിയായ്..
താളമില്ലാ ഈണമായ്
ഏഴു ജന്മമേറി നിന്നെ 
കാണാൻ നേരമായോ.. 
കാണാൻ നേരമായോ..

മഴമേഘം മനമുരുകിയുരുകി
അലയും അലയുമൊഴിയാതേ
മിഴിയേതോ...
വഴി തീരയും ഇനിയും
അകലെയകലെ അറിയാതേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mazhamegham

Additional Info

Year: 
2019