നീരോളം മേലേ മൂടും

നീരോളം മേലേ മൂടും നിൻ കൺകളിൽ
നീരാടും മീനായ് മാറും ഞാനേ
നാളെന്നും കാലിൽ മിന്നും മഞ്ജീരമേ നെഞ്ചിൻ
താളം നീയാവും തന്നെ താനേ
ഓ...ഓ...

നീ മുന്നിൽ വന്നാലെന്നും വാസന്തമേ
മാകന്ദപ്പൂവിൻ കന്നിത്തേനേ
നീലാമ്പലേ നിൻ നാണം കണ്ടല്ലേ
ഉള്ളിൽ മോഹം കൊണ്ടില്ലേ
നീയൊന്നിനായ് ഞാൻ
ആയും പിന്നാലെ മെല്ലെയാരും കാണാതെ

അലസമീ മഴയായ് വരുമരികെ അഴകിലിതളുകളായിനിയഴിയെ
മനസ്സിലെങ്ങോ നിറയും നിലവേ
അമൃതമധുരിത രാവുകളിനിയെ

നീരോളം മേലേ മൂടും നിൻ കൺകളിൽ
നാളെന്നും കാലിൽ മിന്നും മഞ്ജീരമേ നെഞ്ചിൻ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neerolam mele moodum