മധുപോലെ പെയ്ത മഴയേ

മധു പോലെ പെയ്ത മഴയേ 
മനസ്സാകെ അഴകായ് നനയേ
മധു പോലെ പെയ്ത മഴയേ
മനസ്സാകെ അഴകായ് നനയേ 
ഇണയായ ശലഭം പോലെ 
ഇണയായ ശലഭം പോലെ 
നീയും ഞാനും, ആ..

വിധുരം മാഞ്ഞുവോ 
ഹൃദയം പാടിയോ 
അധരം എന്തിനോ 
മധുരം തേടിയോ 

മെല്ലെ മെല്ലെ ഓരോ നാളും നീ വെയിലായ് 
എന്നോടെന്തോ മിണ്ടുന്നില്ലേ കൈവിരലാൽ 
നിന്നാലല്ലേ ഉള്ളിൽ എന്നും പൗർണമിയായ് 
കണ്ണിൽ നിന്നും മായും നേരം നീർമണിയായ് 
ഈ ജന്മസാരമേ ഞാൻ തേടുമീണമേ 
പ്രാണന്റെ രാവിലെ നീ എൻടെ ഇളംനിലാ 

വിധുരം മാഞ്ഞുവോ ഹൃദയം പാടിയോ 
അധരം എന്തിനോ മധുരം തേടിയോ 

മധു പോലെ പെയ്ത മഴയേ 
മനസ്സാകെ അഴകായ് നനയേ 
മധു പോലെ പെയ്ത മഴയേ 
മനസ്സാകെ അഴകായ് നനയേ 

പെണ്ണേ നെഞ്ചിൽ മെയ്യഴിയും
 ചെന്താരിതൾ നിൻ മുഖമായ്
മെല്ലെ കൊല്ലും അറിയാതെ മൗനമായ് നീ
പൊള്ളുന്നേരം ഉള്ളിൽ മഞ്ഞിൻ തരിയെറിയും
വിണ്ണിൻ മേലെ മോഹം മേലെ തിര നുരയും
കന്നിത്തേനെ എന്നിൽ എന്നും സിര നിറയെ
തെന്നി തെന്നി പായുന്നില്ലേ നീയിനിയേ

നിൻ ശ്വാസഗന്ധമേ മായാത്ത മന്ത്രമേ
നദിയായ് നിറഞ്ഞു വാ
നീയെന്റെ കിനാവിലായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madhupole Peytha mazhaye

Additional Info

Year: 
2019