വാനമ്പാടികൾ

വാനമ്പാടികൾ ഇവിടെ നമ്മൾ 
രാവിന്നായിനി പാടാം...
നാളെ നല്ലൊരു പുലരിക്കായി 
കൂടെ ചേർന്നിനി പാടാം....
( റാപ്പ് ..)

പൂ പോലെ വെള്ളില പോലെ
വാടുന്നൂ വീണുതിരുന്നൂ
ഓരോരോ... ദിനമെങ്ങോ പൂക്കുന്നു പുതുനാൾ
നോവിൻ തീ വെയിലും ഓരോ വേദനയും
ഒരു നവ ലഹരിയിൽ മറക്കാം (2)
( റാപ്പ് ..)

ഓഹോ ...ഓ ...ഓഹോ ...ഓ ...
ചാരത്തായ്.. ജനുവരി വന്നേ
കാലത്തിൻ ചില്ലഴിയോരം
സ്വപ്നത്തിൻ പുതു ലാവെൻഡർ..
പാരാകെ വിരിയുന്നേ
മേലേ മാരിവില്ല്‌ വാനിൻ താളിലൊരു
പുതുയുഗ പിറവിയെന്നെഴുതി (2)
വാനമ്പാടികൾ ഇവിടെ നമ്മൾ 
രാവിന്നായിനി പാടാം...
നാളെ നല്ലൊരു പുലരിക്കായി 
കൂടെ ചേർന്നിനി പാടാം....
ഓഹോ ...ഓ ...ഓഹോ ...ഓ ...
( റാപ്പ് ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vanampadikal