കാണാച്ചിറകു തരൂ

കാണാച്ചിറകു തരൂ...  
പറവകളായ് പാറുവാൻ
വാനം അതിരുകളായ്...
ലഹരികളിൽ മുഴുകുവാൻ...
രാവിന്റെ രാക്കുടിലിലെ..
മാലഖമാരെ കാണുവാൻ
ആ ചുണ്ടിലെ ഈണങ്ങൾ തൻ
മധുരങ്ങളേറ്റു പാടാം...
ഓഹോ ..ഓഹോ...  

പണ്ടേ നീ പണ്ടേ പണ്ടേ
(വ്യക്തമാകാത്ത വരി)
നീ തുമ്പപ്പൂവേ കാണുന്നില്ലേ
കണ്ണേ നീ തേടി തേടി പോകും
നിൻ കാണാസ്വർഗ്ഗം നിന്റെ
കള്ളക്കണ്ണിൽ തെളിയുന്നില്ലേ..

ദൂരെ ദൂരെ നാം എന്നാലിന്നോ ചാരെ നാം
മിഴികളിൽ കനവുകൾ നിറമെഴുതും നിറവുകൾ
ചിരിയിലും മൊഴിയിലും നിറവുകൾ
പാറാൻ ചിറകു തരൂ
പറവകളായ പാറുവാൻ
വാനം അതിരുകളായ്
ലഹരികളിൽ മുഴുകുവാൻ
ഓഹോ ..ഓഹോ ...

പാടൂ നീ പാടു വാനമ്പാടി
എൻ വാനിൽ നീളെ  എന്നും
നാം ഒന്നായി പാടും ജീവരാഗം
എന്നും നാം ഒന്നിച്ചൊന്നായി നിന്നാൽ
ഇനി കൂട്ടായി പാറി പോകാം
മുകിലഴകിനഴകിൻ അകലെയായ് ..
വിണ്ണിൻ മേലെയായ് ഇന്നഴലിൻ അകലെയായ്

വെണ്ണിലാ തുമ്പികൾ കൂട്ടിൽ നിന്നെത്തണം
പാതിരാ മുല്ലയായ് മാറണം
കാണാച്ചിറകു തരൂ...  
പറവകളായ് പാറുവാൻ
വാനം അതിരുകളായ്...
ലഹരികളിൽ മുഴുകുവാൻ...
ഓഹോ ..ഓഹോ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanachiraku tharu