ഇംഗ്ലീഷ്
Actors & Characters
Actors | Character |
---|---|
ജോയി | |
ശങ്കരൻ | |
സെബാൻ | |
അമ്മു/ഗൗരി | |
സരസു | |
ഡോ റാം | |
സാലി, ജോയിയുടെ ഭാര്യ | |
സെബാൻറെ സുഹൃത്ത് | |
വീട്ടുജോലിക്കാരി |
Main Crew
കഥ സംഗ്രഹം
പല സാഹചര്യങ്ങളിൽ ഇംഗ്ലണ്ടിൽ എത്തി ചേർന്ന നാല് മലയാളികളുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ശ്യാമപ്രസാദ് പ്രേക്ഷകർക്കായി ഇംഗ്ലീഷ് എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. ജോയി, ലണ്ടനിൽ കട നടത്തുന്നു. ഭാര്യ സാലി മകൾ, ജോയിയുടെ അമ്മ എന്നിവർ അടങ്ങുന്ന കുടുംബം. വർഷങ്ങളായി ലണ്ടനിൽ തന്നെ ജീവിക്കുന്ന ജോയി പക്ഷേ ചിന്താഗതിയിൽ ഇപ്പോഴും തനി മലയാളിയാണ്. ഡോക്ടറായ ഭർത്താവിനും രണ്ടു പെണ്മക്കൾക്കും ഒപ്പം ലണ്ടനിലേക്ക് എത്തിപ്പെട്ടതാണ് സരസ്വതി, നാടിന്റെ ഓർമ്മയും ശീലങ്ങളും മാറ്റുവാൻ കഴിയാതെ, പുതിയ രാജ്യത്തെ സാഹചര്യങ്ങളോടും വ്യവസ്ഥിതികളോടും പൊരുത്തപ്പെടാനാവാതെ ഉഴലുകയാണ് സരസ്വതി. ചെറുപ്പകാലം മുതലേ ഇംഗ്ലണ്ടിൽ ജനിച്ചു വളർന്ന സിബിൻ, താൻ മലയാളിയാണ് എന്നത് പോലും മറച്ചു പിടിച്ചു ലണ്ടനിൽ കഴിയുന്നു. പരിചയപ്പെടുന്ന സ്ത്രീകളുമായി പ്രണയത്തിലാകുക എന്നത് സിബിനെ സംബന്ധിച്ച് ഒരു പുതുമയായിരുന്നില്ല. തന്റെ സുഹൃത്ത് രാജേഷിന്റെ ഭാര്യ ഗൌരിയെ കാണുന്നതോടെ സിബിൻ അവളിലേക്ക് ആകൃഷ്ടനാകുന്നു. ശങ്കരൻ, നാട്ടിൽ കഥകളി കലാകാരനായിരുന്നു. സ്വന്തം കാമുകിയെ വിവാഹം കഴിക്കുന്നതിന് തന്റെ ദാരിദ്ര്യം ഒരു വിലങ്ങുതടിയായപ്പോൾ, വിസിറ്റിംഗ് വിസയിൽ ലണ്ടനിൽ എത്തി, നിയമവിരുദ്ധമായി ഒരു ഹോട്ടലിൽ ജോലി നോക്കുകയാണ് ശങ്കരൻ. മനസ്സിൽ മുഴുവൻ കാമുകി അമ്മുവും, കഥകളിയും നാടും മാത്രമായി കഴിയുന്ന ശങ്കരനെ ലണ്ടനിൽ കാത്തിരുന്നത് അവന് ഒട്ടും ഉൾക്കൊള്ളാൻ കഴിയാത്ത യാതാർത്ഥ്യങ്ങൾ ആയിരുന്നു. പലപ്പോഴും ജോയിയുടെയും സിബിന്റേയും സരസ്വതിയുടേയും ഗൗരിയുടെയും ശങ്കരന്റേയും ജീവിതം ഇടകലർന്ന് സഞ്ചരിക്കുന്നു. പല വൈകാരിക മൂഹൂർത്തങ്ങളിലൂടേയും കടന്നു പോകുന്ന ഈ യാത്ര നമുക്ക് മുന്നിൽ അനാവരണം ചെയ്യുന്നത് പ്രവാസികളുടെ ജീവിതത്തിന്റെ ഒരു പരിച്ഛേദമാണ്.
Audio & Recording
ചമയം
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
സെക്കന്റ് യൂണിറ്റ്
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ശലഭമായി വന്നതെന്തേ |
ഷിബു ചക്രവർത്തി | റെക്സ് വിജയൻ | നേഹ എസ് നായർ |
2 |
താരമേ താരമേ താഴ്ന്നിറങ്ങി |
ഷിബു ചക്രവർത്തി | റെക്സ് വിജയൻ | സുചിത് സുരേശൻ |
3 |
മായുമീ സന്ധ്യകൾ |
റെക്സ് വിജയൻ | രമ്യ നമ്പീശൻ | |
4 |
അതിരില്ലാ നഗരം |
റെക്സ് വിജയൻ | രോഹൻ കൈമൾ, ശങ്കർ ടക്കർ | |
5 |
നിലാവാനമേ ദൂരെ |
ഷിബു ചക്രവർത്തി | റെക്സ് വിജയൻ | ജോബ് കുര്യൻ |
Contributors | Contribution |
---|---|
പ്രധാന വിവരങ്ങളും പോസ്റ്റേഴ്സും ചേർത്തു |