നിർമ്മല
Nirmala T
സാഹിത്യകാരി. എറണാകുളം ജില്ലയിലെ കളമശേരിയിൽ ജനിച്ചു. ഇപ്പോള്‍ കുടുംബത്തോടൊപ്പം കാനഡയിൽ താമസിയ്ക്കുന്നു. മോണ്ട്ട്രിയോളിലെ മക്ഗിൽ യൂണിവേഴ്സിറ്റി, ഹാമൽട്ടണിലെ മക്മാസ്റ്റർ യൂണിവേഴ്സിറ്റി എന്നിവടങ്ങളിലായി നിർമ്മല ഐ ടി പഠനം പൂർത്തിയാക്കി. ചെറുപ്പത്തിൽ ബാലരമ, കുട്ടികളുടെ ദീപിക, മാതൃഭൂമിയുടെ ബാലപംക്തി തുടങ്ങിയവയിൽ നിർമ്മലയുടെ കഥകൾ പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. വിവിധ സാഹിത്യ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. കേരളം വിട്ടതിനുശേഷം 2001 മുതൽ വീണ്ടും ആനുകാലികങ്ങളിൽ കഥകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. നിർമ്മല എഴുതിയ 'ചില തീരുമാനങ്ങള്‍' എന്ന കഥ 2013 ൽ ശ്യാമപ്രസാദ് തന്റെ ഇംഗ്ലീഷ് എന്ന സിനിമക്ക് ആധാരമാക്കിയിരിക്കുന്നു.
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:
- 2005 – ആദ്യത്തെ പത്ത് (കഥ സമാഹാരം, പ്രണതബുക്സ്)
- 2006 – നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി (കഥ സമാഹാരം, ഡി. സി. ബുക്സ്)
- 2008 – സ്ട്രോബറികൾ പൂക്കുമ്പോൾ (അനുഭവക്കുറിപ്പുകൾ, ഗ്രീന്‍ബുക്സ്)
- 2014 - പാമ്പും കോണിയും (നോവല്‍, ഡി.സി. ബുക്സ്)
- 2014 – മഞ്ഞ മോരും ചുവന്നമീനും (കഥ സമാഹാരം, കറന്റ് ബുക്സ് തൃശൂര്‍).
പുരസ്ക്കാരങ്ങൾ:
- 2001 – ഉത്സവ് കഥാ പുരസ്ക്കാരം – നാളെ, നാളത്തെ യാത്ര (കഥ)
- 2002 – തകഴി പുരസ്ക്കാരം – സുജാതയുടെ വീടുകൾ (കഥ)
- 2004 - MAM Literary Award – ബാന്ധവം (കഥ)
- 2005 – പോഞ്ഞീക്കര റാഫി പ്രത്യേക പുരസ്ക്കാരം – ആദ്യത്തെ പത്ത് (കഥാ സമാഹാരം)
- 2010 - നോർക്കപ്രവാസിപുരസ്ക്കാരംനിങ്ങളെന്നെ ഫെമിനിസ്റ്റാക്കി (കഥാ സമാഹാരം)
- 2012 - അങ്കണംഅവാർഡ് - മേപ്പിളിലയിൽപതിഞ്ഞുപോയനക്ഷത്രങ്ങൾ
- 2013 – ലാന സാഹിത്യ പുരസ്ക്കാരം.