ശലഭമായി വന്നതെന്തേ

ശലഭമായി  വന്നതെന്തേ
അലയുവാൻ ആരെ ആരെ തേടുവാൻ
ആരെ തേടുവാൻ
മുന്നിലായി  കനലെരിഞ്ഞൂ
മാനസങ്ങൾ നീറി നീറി വീഴുന്നു
ഇതാ മൂകമായി 

മിന്നി മിന്നി നീ വന്നു മെല്ലെ നിന്നുവോ
വിണ്ണിലെങ്ങോ ദൂരെ
തെന്നി മാറുന്നു നീലമുകിലിൽ
നീ മായാതെ നിൽക്കുമോ
തിരയുമീ ഇരകളായി 

ശലഭമായി  വന്നതെന്തേ
അലയുവാൻ ആരെ ആരെ തേടുവാൻ
ആരെ തേടുവാൻ

വന്നു വന്നു നീ മിന്നൽ പോലെ പാഞ്ഞുവോ
കണ്ണിൽ കത്തും നീളേ
ഒന്നും നോക്കാതെ പാതിവഴിയിൽ
നീ അറിയാതെ നിൽക്കുമോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
shalabhamayi vannathenthe