നിലാവാനമേ ദൂരെ

നിലാവാനമേ.. ദൂരെ ദൂരെയോ
പൊൻനിലാവിൻ തോണിയുമായ്‌
അകലെ നിന്നതെന്താവോ
പാഴ്ക്കിനാവിൻ ചില്ലകളിൽ
തേടീ വന്നതാരെയോ..

ഓ മുകിൽക്കൂടു തകരുമ്പോൾ 
വെയിൽപ്പക്ഷി അകലുമ്പോൾ തേങ്ങുകയോ
നിലാവാനമേ ദൂരെ... ദൂരെയോ

ഇനി എത്രയോ കാതമോ.. താണ്ടുവാൻ
കൈക്കുമ്പിളിൽ ജലവുമായ് തേടുവാൻ
കിളിത്തൂവലായ് നോവുകൾ... തഴുകുവാൻ

കുളിർ ചില്ലകൾ നേരുമീ.. തണലിനായ്
ഇരു ചിറകുകൾ വീശിയോ.. പായുവാൻ
മതി അഗ്നിയായ് പടരുക വഴികളിൽ

നിലാവാനമേ ദൂരെ ദൂരെയോ
ദൂരെ.. ദൂരെയോ ദൂരെയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nilaavaname doore