അതിരില്ലാ നഗരം

അതിരില്ലാ നഗരം ഒഴുകുന്നു
അലിവില്ലാനഗരം തേടുന്നു...
കനിവിന്നായി ദിനവും കേഴുമ്പോള്‍
അലിയുന്നു ഉന്നാല്‍...
അലിയുന്നവോ ഓരോ മറവും
തെളിയുന്നുവോ ഓരോ മുഖവും
ആളുന്നുവോ... ഓരോ മനസ്സും
നടനം തുടരും വേഷങ്ങള്‍...

അലിവില്ലാനഗരം ഒഴുകുന്നു
അലിവില്ലാനഗരം തേടുന്നു
കനിവിന്നായി ദിനവും കേഴുമ്പോള്‍
അലിയുന്നു ഉന്നാല്‍ ഇഴയുന്നുവോ
ഏതോ നിഴലായി അകലുന്നുവോ
രാക്കിളികളായി പിന്‍തുടരുന്നുവോ
ചുടുനിശ്വാസമായി കണ്‍നിറയുന്നുവോ
കാര്‍മേഘമായി ആകാശമേ
‌നീ സാക്ഷിയായി...ഓ കാലമേ
നീ സാക്ഷിയായി...

ആ...ഇഴയുന്നുവോ
ഏതോ... നിഴലായി ആകലുന്നുവോ..
രാക്കിളികളായി പിന്‍തുടരുന്നുവോ..
ചുടുനിശ്വാസമായി കണ്‍നിറയുന്നുവോ..
കാര്‍മേഘമായി ആകാശമേ...
‌നീ സാക്ഷിയായി.. ഓ കാലമേ
നീ സാക്ഷിയായി...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
athirilla nagaram

Additional Info

Year: 
2013

അനുബന്ധവർത്തമാനം