കാണുമ്പോൾ നിന്നെ

കാണുമ്പോൾ നിന്നെ 
നേരങ്ങൾ മെല്ലെ നിന്നേ
ദൂരങ്ങൾ വേഗം തീരുന്നേ...

തുടരേ... 
ഒരേ നോക്കിലേ
നാം പതിയേ
കാടേറീടവേ...

ഒരു വാക്ക് മറുവാക്ക് തന്നേ...
കളിവാക്ക് പോരാതെ വന്നേ...
മിണ്ടാതെ കാര്യം പറഞ്ഞേ
കേൾക്കാതെ കാര്യം തിരിഞ്ഞേ..

പൊഴിയാൻ അനേകങ്ങൾ 
മേഘങ്ങൾ നമ്മിൽ
പകരാൻ അനേകങ്ങൾ
ലോകങ്ങൾ തമ്മിൽ

നീയും വെയിലും ചേരും 
ചായം പുതുതായ് തൂവുമ്പോൾ
നെഞ്ചിൻ ചുവരിൽ
ആ വർണങ്ങൾ
പല ചിത്രങ്ങൾ... (2)

ഒരു വാക്ക് മറുവാക്ക് തന്നേ...
കളിവാക്ക് പോരാതെ വന്നേ...
മിണ്ടാതെ കാര്യം പറഞ്ഞേ
കേൾക്കാതെ കാര്യം തിരിഞ്ഞേ..

തിരികേ വരാൻ നേരം
നിറയുന്നേ നമ്മിൽ
വെറുതെ തരാനോളം
മൗനങ്ങൾ വേറെ...

Kaanumbol Ninne | Thamaasha Movie | Ashraf Hamza | Rex Vijayan | Asha Jeevan | Muhsin Parari