സ്നേഹിതനേ സ്നേഹിതനേ

സ്നേഹിതനേ സ്നേഹിതനേ സ്നേഹിതനേ
സ്നേഹിതനേ സ്നേഹിതനേ
എന്‍ പ്രിയ സ്നേഹിതനേ
എത്രയോ എത്രയോ രാത്രികളില്‍
പിന്നെ എത്രയോ എത്രയോ പകലുകളില്‍
പറഞ്ഞിരുന്നു എന്തും പറഞ്ഞിരുന്നു
നമ്മള്‍ പറവകള്‍പോല്‍ എങ്ങും പറന്നിരുന്നു
പിണങ്ങുന്ന നിമിഷം നീ പറയും
നിന്നെ ഞാന്‍ എത്രയോ സ്നേഹിക്കുന്നു
ഇണങ്ങുന്ന നിമിഷം നീ പറയും
നിന്നെ ഞാന്‍ എത്രയോ നോവിക്കുന്നു
ഓ ഓ ഓ
സ്നേഹിതനേ സ്നേഹിതനേ സ്നേഹിതനേ

നോവുകളെല്ലാം പൂവുകളായി 
അതിലോര്‍മ്മകള്‍ മഞ്ഞിന്‍ ചെറുകണമായി (2)
പ്രിയനേ നീയേ പോവുകയോ
വേറേവേറേ ആവുകയോ
വേര്‍പിരിഞ്ഞകലാന്‍ കഴിയുകയോ
സ്നേഹിതനേ സ്നേഹിതനേ

കുറ്റപ്പെടുത്താന്‍ നീ മടിച്ചതില്ലാ എന്നെ
കെട്ടിപ്പിടിക്കാനും മറന്നതില്ലാ
നമ്മള്‍ തെറ്റും ശരിയും നോക്കിയില്ല
പക്ഷേ ക്രൂരത മാത്രം ചെയ്തില്ല
ഇനി ചെയ്യുകയും ഇല്ലാ
ഓ ഓ ഓ
സ്നേഹിതനേ സ്നേഹിതനേ എന്‍ പ്രിയ സ്നേഹിതനേ
സ്നേഹിതനേ സ്നേഹിതനേ എന്‍ പ്രിയ സ്നേഹിതനേ
എന്‍ പ്രിയ സ്നേഹിതനേ എന്‍ പ്രിയ സ്നേഹിതനേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
snehithane snehithane

Additional Info

Year: 
2013

അനുബന്ധവർത്തമാനം