മൂങ്ങ മരത്തിലിരിക്കും

മൂങ്ങ മൂങ്ങ
മൂങ്ങ മരത്തിലിരിക്കും
ആന ആനാ
ആന തടി വലിക്കും
മൂങ്ങാ

കോഴികള്‍ ചിക്കിപ്പെറുക്കും
കഴുകന്‍ ചുറ്റി പറക്കും (2)
പച്ചില കൊമ്പിലിരിക്കും
പാഴില താഴെ പതിക്കും
മൂങ്ങ മൂങ്ങ

പുഴയൊഴുകും സൂര്യനുദിക്കും
രാത്രിയില്‍ പകല്‍ ഒളിക്കും (2)
എവിടെ ഒളിക്കും എവിടെ ഒളിക്കും
രാത്രിക്കുള്ളില്‍ ഒളിക്കും
ഈ നഗരത്തില്‍ ഒളിക്കും (2)
മൂങ്ങാ

തവളകള്‍ കരയില്‍ വെള്ളത്തില്‍
മീനോ കരയില്‍ മരിക്കും (2)
വെള്ളത്തില്‍ അവ പുളയ്ക്കും
കറിയില്‍ കിടന്നു തിളയ്ക്കും
മൂങ്ങ മൂങ്ങാ മൂങ്ങ മൂങ്ങാ

മൂങ്ങ മരത്തിലിരിക്കും
ആന തടി വലിക്കും
മൂങ്ങാ മൂങ്ങാ മൂങ്ങ

r67x8LaFzPs