ചുറ്റി വരും കാറ്റേ

Year: 
2013
chuttibarum katte
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

നനയാതെ
ചുറ്റി വരും കാറ്റേ ഒരു മലരിതളും
തഴുകാതെ നീ വന്നു
അഴകെഴും വസന്തത്തിലൊരു തേൻ കനിയും
നുകരാതെ ഞാൻ നിന്നു
പനിമതിയിൽ നനയാതെ
(ചുറ്റി വരും)

tonight is the night I love you

do you love me

its going to happen

I need you

മുത്തമിട്ടു മുത്തമിട്ടു ചുറ്റി വരും മഴയിൽ
തൊട്ടു തൊട്ടു ചിമ്മിച്ചിമ്മി തൊട്ടുതൊടാതിടയും മിഴിയിൽ (2)
കുനുകുനെ വിടരും ചെറുതേനിതളിൽ
തരുതരെ പൊടിയും നറുമലർ നുള്ളാതെന്റെ
കരിവണ്ടേ
ഈ നിലാ രാത്രിയിൽ നീയും ഞാനും കുളിരും മാത്രം
പനിമഴയിൽ കുതിരാതെ

തെന്നിത്തെന്നി ചിലമ്പുന്നു മിന്നൽ വന്നെൻ കൊലുസ്സിൽ
ചന്നംപിന്നം മഴ വന്നു നിനച്ചിടാനെൻ മനസ്സിൽ (2)
തുടുതുടെ മലരും തുടു കനി മുകുളം
ചുനുചുനെ ചുംബന നനവാൽ നുകരാഞ്ഞെന്തേ
തേൻ ചുണ്ടേ
ഈ നിലാരാത്രിയിൽ ഇവിടെ നീയും ഞാനും മാത്രം
പനിമഴയിൽ അലിയാതെ

Chuttivarum kaatte - Rose Guitarinal