ചില്ലാണേ …

ചില്ലാണേ … നിന്നുടൽ മിന്നണ ചില്ല്
തീവെയിൽ തോക്കണ ചില്ല്
പൂവാണേ.. തേൻതുള്ളി ചോരണ പെണ്ണ്
പൂവണ്ടുകൾക്കുള്ളിൽ പോര്
ഒരു ചന്ദനക്കാട്ടിലെ തെന്നലു പോരുന്നേ…
നീ പോകും വഴി നിൻ പൂവുടൽ മൂടുന്നേ..
പെണ്ണേ.... നിന്നെ കാണാൻ താരകം മാനത്ത് വന്നേ

ചില്ലാണേ… പൊൻവെയിൽ മിന്നണ ചില്ല്
കല്ലാണേ  വെൺതിങ്കൾ പൂക്കുന്നീ കല്ല്
നിറചന്ദനത്തോപ്പിലെ ചിത്രപതംഗങ്ങൾ
നീ പാടുന്ന പാട്ടിലെ പൊൻമധു തേടുന്നേ…
പെണ്ണെ.. നിന്നെ പുൽകാൻ മാരിവിൽ താഴത്ത് വന്നേ..

ചില്ലാണേ… പൊൻവെയിൽ മിന്നണ ചില്ല്
കല്ലാണേ  വെൺതിങ്കൾ പൂക്കുന്നീ കല്ല്

W_tfT9YtYUA