നീയോ

തീരത്തെന്നെ ... തനിച്ചാക്കീ ...
തോണിനീ തുഴഞ്ഞുപോയ് ...

അതിരാവിൻ ഏകതാരം,
മൂകമായ് പൊലിഞ്ഞുപോയ് ...

നീയോ ... ഇത് നീയോ, തീയോ,
നെഞ്ചിൽ കല്ലോ ...
ഓ ... നീയോ കടലാസിൻ പൂവോ ...
മുള്ളോ ... (2)

പണ്ടൊരോർമ്മതൻ ബാല്യത്തിനും ...
ചെണ്ടുകൾ വലിച്ചെറിഞ്ഞൂ ...

പാതയിൽക്കൂടി വന്നിട്ടും നീ ... എന്നെ,
പാതിയിൽ കൈയൊഴിഞ്ഞൂ ...

പാടുവാൻ തുടങ്ങുമ്പോഴെൻ,
മുളന്തണ്ടുനീ ... ഒടിച്ചെറിഞ്ഞൂ ...

തീരത്തെന്നെ ... തനിച്ചാക്കീ ...

...

പണ്ടുനീയാർദ്രമാം ഓർമ്മകൾ കൊടുത്തവൻ,
പൂക്കൾപോൽ തിരിച്ചെടുത്തൂ ...

ഊം ... ചെമ്പനീർ പൂ ... നീട്ടി അവളുടെ വിരലിൻ,
തുമ്പിനായ് മുള്ളു ... ചേർത്തൂ ...

ഈ ... ഉൾപ്പടിയിലവൾ നീട്ടും ...
നാളവും, കെടുത്തിവെച്ചൂ ...

നീയോ ... അത് നീയോ, തീയോ,
നെഞ്ചിൽ കല്ലോ ...
ഓ ... നീയോ കടലാസിൻ പൂവോ
പൂ ... മുള്ളോ ...

നീയോ ... ഇത് നീയോ, തീയോ,
നെഞ്ചിൽ കല്ലോ ...
ഓ ... നീയോ കടലാസിൻ പൂവോ
മുള്ളോ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neeyo