താഴ്‌വാരം മേലാകെ

താഴ്‌വാരം മേലാകെ ചൂടുകയായി മൗനം
പാഴ്താരം പാരാകെ തേടുകയായി മൂകം
ഇന്നീ നെഞ്ചകം നോവുമീ വിങ്ങലോ..
ഏകനായി
താഴ്‌വാരം മേലാകെ ചൂടുകയായി മൗനം
പാഴ്താരം പാരാകെ
നാ ...ഉം ..ഹേ ..

കണ്‍കളിൽ വാരിദങ്ങൾ വന്നു മൂടുന്നൂ
കൈകളിൽ നിന്നു നേരം തെന്നിമാറുന്നു
അകലേ അകലേ പ്രാണനേ
പോകും ഈവഴി നിന്നിലായി ചേരുമോ
ചേരുമോ ഓ
താഴ്‌വാരം മേലാകെ ചൂടുകയായി മൗനം
ഓ പാഴ്താരം പാരാകെ
ആ ..യേ

മുകിൽ നിലാവിനെ മറയുംനേരം
വിജനമീവഴി വലയുംനേരം
പതറരുതേ ചുവടുകളേ
സമയമേറെയും അകലും നേരം
ഹൃദയതാളം മുറുകും നേരം
പലവഴിയേ മറയരുതേ
കരംകൊണ്ടോ തടുത്തതല്ലേ കുരുന്നേ
വരംകൊണ്ടേ തിരിച്ചുനേടും വരും നാളിൽ
കരുതലോടെ ജീവനേ
കാവലായി നിന്നിടാം എന്നുമേ
താഴ്‌വാരം മേലാകെ ചൂടുകയായി മൗനം
ഓ പാഴ്താരം പാരാകെ തേടുകയായി മൂകം
ഇന്നീ നെഞ്ചകം നോവുമീ വിങ്ങലോ..
ഏകനായി ..ആ ..നാ

Uc3JkviQAeY