ചഞ്ചലം തെന്നിപ്പോയി നീ

ചഞ്ചലം തെന്നിപ്പോയി നീ
ഇന്നെൻ കൈകളിൽ നിൻ പൊൻ പാദുകം
സിണ്ട്രലാ..... നീ പോരുമോ...

ചഞ്ചലം തെന്നിപ്പോയി നീ
ഇന്നാ കൈകളിൽ നിൻ പൊൻ പാദുകം
സിണ്ട്രലാ..... ഞാൻ വന്നിതാ
ആടും സ്വപ്നമാ‍യ് ഈ വേദിയിൽ.....

എന്നോമറന്നുപോയ കഥയിൽ
നിന്നു വിടർന്നു നീ... (2)
പാതയിൽ കാണാതെ പോയി നീ
എൻ‌കണ്ണിലോളമായ് നാനാനിറങ്ങളായ്...

പിന്നാലേ തേടി ഞാൻ നഗരവീഥിയിൽ
ഓർമ്മപോൽ പിണയുമീ വഴികളിൽ
വേദിയിൽ നഗ്നപാദയായ്
ആടുവാൻ പോയൊരീ മിഴി...

ഏതോ‍ നിലാവിൻ ഗോപുരത്തിൻ വാതിൽ തുറന്നുവോ (2)
മായയായ് വേഗങ്ങളേറി നീ
എങ്ങോ കുതിക്കയോ... പായുന്നു പിന്നിൽ ഞാൻ..

പിന്നാലേ തേടി ഞാൻ നഗരവീഥിയിൽ
ഓർമ്മപോൽ പിണയുമീ വഴികളിൽ
വേദിയിൽ നഗ്നപാദയായ്....
ആടുവാൻ പോയൊരീ മിഴി...

സിണ്ട്രലാ.....സിണ്ട്രലാ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chanjalam

Additional Info