ഇനിയേതു ജന്മം

ഇനിയേതു ജന്മം കാണും നമ്മൾ
ഇനിയേതു ജന്മം കാണും നമ്മൾ
കാത്തിരിക്കാം നിനക്കായ് ഞാൻ
കാത്തിരിക്കാം നിനക്കായ് ഞാൻ
നാമൊന്നായ് ചേർന്നോരാ പൂവാകച്ചോട്ടിലായ്
നാമൊന്നായ് ചേർന്നോരാ പൂവാകച്ചോട്ടിലായ്
കാത്തിരുന്നീടാം ഞാൻ നീ വരുമോ..
ഇനിയേതു ജന്മം കാണും നമ്മൾ
ഇനിയേതു ജന്മം കാണും നമ്മൾ
കാത്തിരിക്കാം നിനക്കായ് ഞാൻ
കാത്തിരിക്കാം നിനക്കായ് ഞാൻ

മിന്നും ഇളം വെയിൽ പൊൻതാലി തീർത്തത്..
നമുക്കൊന്നു ചേരാനല്ലേ (2)
കാത്തുനിൽക്കാതെ നീ പോയതെന്തേ നിലാവേ..
ഒന്നും മിണ്ടാതെ നീ മാഞ്ഞതെന്തേ കിനാവേ..
ഇനിയേതു ജന്മം കാണും നമ്മൾ
ഇനിയേതു ജന്മം കാണും നമ്മൾ
കാത്തിരിക്കാം നിനക്കായ് ഞാൻ
കാത്തിരിക്കാം നിനക്കായ് ഞാൻ..

അരുണോദയം പോലെ അകതാരിൽ വന്നു നീ
അഴലേകി എങ്ങോ മറഞ്ഞു .. (2)
ഒന്നു മുന്നിൽ നീ വന്നെങ്കിലൊരു നോക്കു കാണാൻ..
എങ്ങു വന്നീടുമാ നെഞ്ചിലലിയാൻ കൊതിയായ്
ഇനിയേതു ജന്മം കാണും നമ്മൾ
ഇനിയേതു ജന്മം കാണും നമ്മൾ
കാത്തിരിക്കാം നിനക്കായ് ഞാൻ..
കാത്തിരിക്കാം നിനക്കായ് ഞാൻ..
നാമൊന്നായ് ചേർന്നോരാ പൂവാകച്ചോട്ടിലായ്
നാമൊന്നായ് ചേർന്നോരാ പൂവാകച്ചോട്ടിലായ്
കാത്തിരുന്നീടാം ഞാൻ നീ വരുമോ..
ഇനിയേതു ജന്മം കാണും നമ്മൾ
ഇനിയേതു ജന്മം കാണും നമ്മൾ
കാത്തിരിക്കാം നിനക്കായ് ഞാൻ
കാത്തിരിക്കാം നിനക്കായ് ഞാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
iniyethu janmam

Additional Info

Year: 
2009

അനുബന്ധവർത്തമാനം