മഞ്ഞുകാലം

മഞ്ഞുകാലം ഇതു കുന്നിനും കുളിരും കാലം
പാടുന്നു യാമം പ്രണയാർദ്രമീ സംഗീതം
കണ്ണാടി നോക്കി അഴകൊന്നുകൂടി നോക്കി
ഈ മിഴിയിൽ മൊഴിയിൽ പ്രണയം പ്രണയം
പോരൂ പോരൂ പരവശ ഞാൻ
മാരനുനേദിക്കാൻ ഒരു കുമ്പിൾ പാലപ്പൂ
മാരാ കുളിരിനൊരിത്തിരി ചൂട്
മാനം മച്ചുവിരിച്ചൊരു വീട്
ആ.. ആ..
കരിമ്പോ കടമ്പോ മണിതുമ്പപ്പൂവോ
കരിമ്പോ കടമ്പോ മണിതുമ്പപ്പൂവോ
മാനോടും മയിലാടും കുന്നിൽ ചാഞ്ചാട്ടം
നീരാടും കടവത്ത് കാറ്റിനു തേരോട്ടം
തേനും പാലും ഊറും നാവിൽ നിൻ മന്ത്രം
തേനും പാലും ഊറും നാവിൽ നിൻ മന്ത്രം
ഇനി സ്നേഹത്തിൻ ചുണ്ടിനാൽ മുത്തുകൾ കോർക്കാം
ഇനി സ്നേഹത്തിൻ ചുണ്ടിനാൽ മുത്തുകൾ കോർക്കാം

കാണാ കൊമ്പിലെ കന്നിപ്പൂ വിണ്ണിൽ വിടർന്നു
കാണാ കൊമ്പിലെ കന്നിപ്പൂ വിണ്ണിൽ വിടർന്നു
മനസ്സിൽ സ്നേഹം നിറയും നേരം മിഴിയിൽ സ്വപ്നമുണരും 
മനസ്സിൽ സ്നേഹം നിറയും നേരം മിഴിയിൽ സ്വപ്നമുണരും
മാനോടും മയിലാടും കുന്നിൽ ചാഞ്ചാട്ടം
നീരാടും കടവത്ത് കാറ്റിനു തേരോട്ടം
കരിമ്പോ കടമ്പോ മണിതുമ്പപ്പൂവോ
കരിമ്പോ കടമ്പോ മണിതുമ്പപ്പൂവോ
മാനോടും മയിലാടും കുന്നിൽ ചാഞ്ചാട്ടം
ഇനി സ്നേഹത്തിൻ ചുണ്ടിനാൽ മുത്തുകൾ കോർക്കാം
ഇനി സ്നേഹത്തിൻ ചുണ്ടിനാൽ മുത്തുകൾ കോർക്കാം
ഇനി സ്നേഹത്തിൻ ചുണ്ടിനാൽ മുത്തുകൾ കോർക്കാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjukalam