ഇരുൾ നനഞ്ഞു

ഇരുൾ നനഞ്ഞു രാമഴ
ശ്രുതിമീട്ടിയാടിടുമ്പോൾ
ഹരിണമായി വന്നുവോ 
ഒരു മായപോലെയെന്നിൽ

ചടുലമിദ്രജാലം എൻ കൺകൾ മൂടിടുന്നോ
ഒഴുകിയെത്തുമേതോ ലയലാസ്യ സൗന്ദര്യമേ
അനുരാഗരസങ്ങൾ തേടീ ആരോ
വനമോഹിനി നിന്നെ പുല്കാൻ ഞാനും

നിന്നെ അറിയുവാൻ കാത്തുനിന്നു ഞാൻ മൂകമായ്
നിന്നിൽ പൂക്കുവാൻ മാത്രമെത്തുന്ന വല്ലി ഞാൻ
ഏതോ ഹൃദയമർമ്മരം ഏഴാം യാമ വേളയിൽ
ആർദ്രമായ് രാഗതരളമായ് നീട്ടുന്നു ഞാനീ ശ്രുതി
ഈ രാത്രിയിൽ നീ മാത്രമറിയാൻ
എൻ മോഹവും ആത്മതാപങ്ങളും

പോരു നീയിനി പാല പൂക്കുന്ന രാത്രിയിൽ
ഒന്നായലിയാം രാവിനുന്മാദസീമയിൽ
രാഗങ്ങളിണചേർന്നിടും നാദങ്ങളിഴപാകിടും
രാക്കിളിപ്പാട്ടുപാടവേ രാത്രിമുല്ലകൾ പൂക്കവേ
എൻ തോഴനാം രാവിൻറെ മടിയിൽ
ഞാൻ ജീവനായി ഈ നിൻറെ അരികിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Irul nananju

Additional Info

Year: 
2012

അനുബന്ധവർത്തമാനം