മാനേ മാനേ അഴകുള്ള

മാനേ മാനേ ..അഴകുള്ള പുള്ളിമാനേ
നീരോടും മലയരികേ  ..
നിന്നെ കാണാനായി കൊതിവളരേ
മാനേ മാനേ ..അഴകുള്ള പുള്ളിമാനേ
മാനേ മാനേ ..അഴകുള്ള പുള്ളിമാനേ
നീരോടും മലയരികെ
നിന്നെ കാണാനായി കൊതിവളരേ

പുതുമണ്ണ് കുളിരുന്നേ തെന്നിവരും പൂമഴയിൽ 
ആടിമാസം കുന്നിന്മേൽ താണിറങ്ങുന്നെ മാരിവിൽ തേര്
മന്ദാരം പൂത്തു..കണ്ടതില്ലാ.. നിന്നെ
എങ്ങെ നീ പോയ്‌ കുഞ്ഞിളം മാനേ പൊന്നഴകേ
ഒന്ന് വാ പൊന്മണിയേ ..ഒന്ന് വാ പൊന്നഴകേ

മാനേ മാനേ ..അഴകുള്ള പുള്ളിമാനേ
നീരോടും മലയരികേ  ..
നിന്നെ കാണാനായി കൊതിവളരേ

മേലെ നീല ക്കടമ്പും പൂക്കുന്നതുണ്ടേ..
നിന്നോർമ്മയാലെ
താഴെ പീലിക്കുഴമ്പും ആടുന്നതുണ്ടേ നീ വന്നതുപോലെ
അകലേ കതിരോൻ ദൂരെ മറയാറായി
എവിടെ നീ ...
അകലേ കതിരോൻ ദൂരെ മറയാറായി
എവിടെ നീ ...
 
മാനേ.. മാനേ...പാലപ്പൂ മണമുണർന്നേ
നിന്നെ കാണാനായ് കാത്തുനിന്നേ
ചേലുള്ള മാനേ .. ചേലുള്ള മാനേ..
ഓ ..മാനേ.. ചേലുള്ള മാനേ
അഴകുള്ള മാനേ ...മാനേ
ചേലുള്ള മാനേ...ചേലുള്ള മാനേ...
പുള്ളിമാനേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
mane mane

Additional Info

അനുബന്ധവർത്തമാനം