രാവേ മൂടൽമഞ്ഞിൽ

രാവേ മൂടൽമഞ്ഞിൽ നീ ചായുന്നു 
കൂടെ പൂനിലാവുമായ് ചേരുന്നു
നിന്നിൽ എന്നും..ഞാനാണല്ലോ
എന്നും എന്നിൽ..നീയാണല്ലോ
പോകാം ദൂരെ ദൂരെയെൻ മാലാഖേ...
ഏതോ പാരാവാരങ്ങൾ നീന്താനായ്
ഓമലേ.. ഒരുപാടകലേ അകലേ..

കടലായ് നീ മാറുമ്പോൾ.. തിരയായ്‌ പടരാം
ഇരുളിൽ വീണാഴുമ്പോൾ..  കനവായ് വിടരാം
പനിനീർ ഒഴുകും ഷാരോണ്‍വനിയിൽ പോകാം... പോകാം
നറുമുന്തിരികൾ.. തിരിനീട്ടുമ്പോൾ കാണാൻ പോകാം
മാറിൽ തിങ്കൾക്കലമാൻപോലെ
ചായൂ മെല്ലെ മെല്ലെ.. ഈ രാവിൽ
നിന്നിൽ എന്നും...ഞാനാണല്ലോ
എന്നും എന്നിൽ... നീയാണല്ലോ
ആ.. ആ

fTzbTVrb06g