ആറിയോ നഗരതാപം

ആറിയോ നഗരതാപം
തീയൊഴിഞ്ഞ വഴി തനിയെ രാവായതോ
നോവാം  പൂവണിഞ്ഞ മുകിൽ 
പതിയെ പോയ് മാഞ്ഞതോ
ഉരുകി രാവായതോ
(ആറിയോ .. )

അകലെയായ് ഇരുളിലെ പഥികരോ
മിഴികൾ കൂട്ടുകയോ
അരികിലോ ഉയരിലെ ചുരികയാം 
ചിറകു പാറുന്നുവോ
വെറുതെയിന്നീ തെരുവിലൂടെ നീങ്ങാതെ
അതിരെഴാം ഇരുളിലൂടെ പൂകാം മെല്ലെ
ഇനിയതേ കനവിലേറിടാം താനെ
നിറനിലാവായിടാം
(അകലെയായ്... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aariyo Nagarathapam

Additional Info

Year: 
2019

അനുബന്ധവർത്തമാനം