നിലാപ്പക്ഷി

ഉം..ഉം...
നിലാപ്പക്ഷികൾ ഒരേ യാത്രയിൽ
തണൽ തേടിയോ ....
മുളം കൂട്ടിലെ ഇളം പായയിൽ
ഇടം തേടിയോ....
ഇതിലെ വരും കിനാതെന്നലിൽ
താരിളം മലർ മണം പൂത്തുവോ..
തൂവലിൽ തോരാ തുലാതൂമഴച്ചാർത്തുകൾ
കുളിർക്കണം തന്നുവോ ആദ്യമായ്
നിറം ചൂടിയോ നിൻ യാമങ്ങളിൽ...

നിലാപ്പക്ഷികൾ ഒരേ യാത്രയിൽ
തണൽ തേടിയോ ....
മുളം കൂട്ടിലെ ഇളം പായയിൽ
ഇടം തേടിയോ....
തനിയേ ദിനം കൊഴിഞ്ഞെന്നുവോ
ആദ്യമായ് മനം വിരിഞ്ഞെന്നുവോ
ഓർമ്മകൾ  തരാം പുലർകാലവും രാത്രിയും
സ്വരം കടം തന്നുവോ ആയിരം നിറം ചൂടിയോ
നിൻ മോഹങ്ങളിൽ ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nilapakshi