നഷ്ടം ഇതൊരിഷ്ടം (ആത്മവേ പോ)

നഷ്ടം... ഇതൊരിഷ്ടം..
വെടിയുക ബഹുകഷ്ടം..
ഈ ശീലം പാടെ മറക്കാനിന്നൊരു വിമ്മിഷ്ടം...

നിർത്താൻ ഇതു തക്കം..
പിരിയുക പടു ദുഃഖം
ഇത് കാലം തെറ്റി മനസ്സിൽ കേറിയ കൂടോത്രം...

പറ്റിപ്പോയ്‌ നിന്നെ
മാടി വിളിച്ചത് മിച്ചം..

വന്നാ നാൾ മുതൽ
വാഴ്.വിതിനില്ലൊരു മെച്ചം..

വറ്റിപ്പോയ് വെളിച്ചം..
ഞങ്ങടെ ചങ്കൂറ്റം..

ആത്മാവേ പോ....ആത്മാവേ പോ....
ആത്മാവേ പോ....ആത്മാവേ പോ....

എന്തോ ചെയ്യേണം..
പ്രതിവിധിയിനി വേണം
ഈ കൈകാലാകെ വിറയ്ക്കുന്നേ
യത് മാറ്റേണം..

പെട്ടെന്നാരാരോ തട്ടി വിളിച്ചത് പോലെ
കെട്ടേറും മുന്നെ ഞെട്ടിയുണർന്നൊരു സ്വപ്നം..

നിന്നേ പോയ്‌ സമയം..
ഞങ്ങടെ സന്തോഷം..

ആത്മാവേ പോ....ആത്മാവേ പോ....
ആത്മാവേ പോ....ആത്മാവേ പോ....

പത്തി മടക്കി
പൊത്തിലിരിക്കും
തക്ഷകനെ-
പ്പെടലിയിൽ

എടുത്തണിഞ്ഞേ...
പെട്ട് വലഞ്ഞേ
നട്ടം തിരിഞ്ഞേ..

ശക്തിയഖിലം
ബുദ്ധി സഹിതം
കത്തിയില്ലാ
കത്തികൊണ്ട്.
കൊത്തിയരിഞ്ഞേ..

വട്ട് പിടിച്ചേ...
മുട്ടും ഇടിച്ചേ...

ഇരയായ്‌ നാം
തളരുകയാ..
തൊഴുകൈയ്യായ്‌.
കേഴുകയാ..

ഇനിയെന്നീ
നിന്നിൽ നിന്നു മോചനം....

ആത്മാവേ പോ...ആത്മാവേ പോ...
ആത്മാവേ പോ....ആത്മാവേ പോ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nashtam ithorishtam (athmave po )