ഉയിരിൽ തൊടും

ഉയിരിൽ തൊടും തളിർ 
വിരലാവണേ നീ..
അരികേ നടക്കണേ.. അലയും 
ചുടുകാറ്റിനു കൂട്ടിണയായ്
നാമൊരു നാൾ കിനാക്കുടിലിൽ 
ചെന്നണയുമിരുനിലാവലയായ്..

ആരും.. കാണാ... ഹൃദയതാരമതിൽ 
ഉരുകി നാമന്നാരും.. കേൾക്കാ... പ്രണയാജാലകഥ 
പലവുരു പറയുമോ...

ഉയിരിൽ തൊടും കുളിർ  
വിരലായിടാം ഞാൻ.. 
അരികേ നടന്നിടാം.. അലയും 
ചുടുകാറ്റിനു കൂട്ടിണയായ്
നാമൊരു നാൾ കിനാക്കുടിലിൽ 
ചെന്നണയുമിരുനിലാവലയായ്..
 
ആരും.. കാണാ... ഹൃദയതാരമതിൽ 
ഉരുകി നാമന്നാരും.. കേൾക്കാ... പ്രണയാജാലകഥ 
പലവുരു പറയുമോ...

വഴിയോരങ്ങൾ തോറും 
തണലായീ പടർച്ചില്ല നീ...
കുടയായ് നിവർന്നൂ നീ 
നോവാറാതെ തോരാതെ പെയ്‌കേ..
തുഴയോളങ്ങൾ പോൽ നിൻ 
കടവത്തോന്നു ഞാൻ തൊട്ടു മെല്ലെ
കാറ്റേ ചില്ലയിതിൽ വീശണേ
കാറേ ഇലയിതിൽ പെയ്യണേ 
മെല്ലെ തീരമിതിലോളങ്ങളോളങ്ങളായി നീ വരൂ...

ഉയിരിൽ തലോടിടും 
ഉയിരായിടും നാം.. 
നാമൊരു നാൾ കിനാക്കടലിൽ 
ചെന്നണയുമിരുനിലാനദിയായ്..
  
ആരും.. കാണാ... ഹൃദയതാരമതിൽ 
ഉരുകി നാമന്നാരും.. കേൾക്കാ... പ്രണയാജാലകഥ 
പലവുരു തുടരുമോ...

NB : Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Uyiril Thodum