ചെരാതുകൾ

ചെരാതുകൾ തോറും നിൻ തീയോർമ്മയായ്
തരാതെ പോം ചാരുവാം ഉമ്മകളാൽ..
ചുഴലുന്നൊരീ.. കുറ്റാക്കൂരിരുൾ
കഴിയോളം ഞാനെരിയാം... ആ....

ഉലകിൻ കടുനോവാറ്റും തണുത്തോരു 
പുലർകാറ്റായ് വീശിടാം ഞാൻ 
ഉഷസ്സിൻ നനമെയ് തോർത്താനിറങ്ങും     
വെയിലായിടാം.. പാരിലൊരൂഞ്ഞാലയലയായി ഞാൻ 
വരാം.. നിന്നാകാശമായ്...
നിറയുന്നൊരീ കണ്ണീർക്കയങ്ങൾ 
കടൽ ഞാൻ.. കരേറിടാം... ആ....

മകനേ ഞാനുണ്ടരികത്തോരു കാണാകൺനോട്ടമായ്...
മകനേ ഞാനുണ്ടകലത്തൊരു കാവൽമാലാഖയായ്...

* Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Cherathukal

Additional Info

Year: 
2019
Mastering engineer: 
Orchestra: 
വിയോള
ഗിറ്റാർ

അനുബന്ധവർത്തമാനം