കൊച്ചീലൊരു

കൊച്ചീലൊരു കപ്പലെടുത്തേ.. ചന്ദ്രക്കലപോലൊരു കപ്പൽ 

ആ കപ്പലിലറബിക്കപ്പലിലെന്തെല്ലാം കോളുണ്ട്

അതിലെന്തെല്ലാം കോളുണ്ട്..

ആ കപ്പലിൽ വന്നിറങ്ങിയ പെണ്ണിന്റെ സുൽത്താന് 

സൂര്യപടം തുന്നിയൊരുക്കിയ ചേലേലും കുപ്പായം  

കുപ്പായക്കീശേലുണ്ടല്ലൊ പറുദീസത്താക്കോല്  
കുപ്പായക്കീശയിലുണ്ടല്ലൊ പറുദീസത്താക്കോല്  
പെണ്ണേ പറുദീസത്താക്കോല്..   

നിക്കാഹിനു പെണ്ണിനൊരുങ്ങാൻ പട്ടുണ്ട് തൈലങ്ങൾ 

ഓ.. വൈരക്കല്ലുകൈവള കമ്മൽ മുത്താരം ചമയങ്ങൾ 
വൈരക്കൽ കൈവള കമ്മൽ മുത്താരച്ചമയങ്ങൾ
വെള്ളിപ്പിടിവെച്ചൊരു കണ്ണാടി പല്ലക്ക് പവിഴങ്ങൾ    

പൊൻ പല്ലക്ക് പവിഴങ്ങൾ

കൊച്ചീലൊരു കപ്പലെടുത്തേ.. ചന്ദ്രക്കലപോലൊരു കപ്പൽ 
കൊച്ചീലൊരു കപ്പലെടുത്തേ.. ചന്ദ്രക്കലപോലൊരു കപ്പൽ 
ആ കപ്പലിലറബിക്കപ്പലിലെന്തെല്ലാം.. കോളുണ്ട്
ആ കപ്പലിലറബിക്കപ്പലിലെന്തെല്ലാം കോളുണ്ട്
അതിലെന്തെല്ലാം കോളുണ്ട്..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kocheeloru

Additional Info

Year: 
2018

അനുബന്ധവർത്തമാനം