മുന്നിലൊരു സ്വർഗം

എന്റെ പ്രിയ സ്വപ്നം.. പൂത്തുവിടരുന്നൂ..
ഞാൻ കൊതിച്ചതെല്ലാം.. കയ്യിൽ നിറയുന്നൂ..
മണ്ണിലാണോ വിണ്ണിലാണോ 
ഇവിടെ ഞാൻ വന്നു നില്ക്കുന്നതേതേതുസ്വർഗ്ഗത്തിലോ

പുഞ്ചിരിയുമായ് സുന്ദരികളായ്
താരനിര വന്നൂ സ്വാഗതവുമായ് 
അരികിലാരോ ആരോ ആശംസനേരുന്നതാരോ 
നേരോ നേരോ ഈ ലോകമാകെയെനിക്കുള്ളതോ   
മണ്ണിലാണോ വിണ്ണിലാണോ 
ഇവിടെ ഞാൻ വന്നു നില്ക്കുന്നതേതേതുസ്വർഗ്ഗത്തിലോ

നാടുകളിലൂടെ എന്റെ കഥ പാടാൻ 
ഒന്ന് കുളിർകാറ്റേ പോയിവരുമോ
അഴകിലാരോ ആരോ പൂമേടത്തീർക്കുന്നതാരോ 
മേലേ നീളേ പൊൻനാണയം പെയ്തിറങ്ങുന്നുവോ 
മണ്ണിലാണോ വിണ്ണിലാണോ 
ഇവിടെ ഞാൻ വന്നു നില്ക്കുന്നതേതേതുസ്വർഗ്ഗത്തിലോ

എന്റെ പ്രിയ സ്വപ്നം.. പൂത്തുവിടരുന്നൂ..
ഞാൻ കൊതിച്ചതെല്ലാം.. കയ്യിൽ നിറയുന്നൂ..
മണ്ണിലാണോ വിണ്ണിലാണോ 
ഇവിടെ ഞാൻ വന്നു നില്ക്കുന്നതേതേതുസ്വർഗ്ഗത്തിലോ

Rosapoo - Malayalam Movie Jukebox | Biju Menon | Vinu Joseph | Sushin Shyam | Neeraj