പടിഞ്ഞാട്ടോടിയാൽ

പടിഞ്ഞാട്ടോടിയാ കടല്.. 
പട പട മിടിക്കണ് കരള്..
എങ്ങനെ പോക്കണം പകല്..

പടിഞ്ഞാട്ടോടിയാ കടല്.. 
പട പട മിടിക്കണ് കരള്..
എങ്ങനെ പോക്കണം പകല്..
ഈ ജീവിതം വല്ലാത്ത പുകില് 
വലവീശിയെൻ പിറകേ വരും 
കരിപൂശിയിറങ്ങിയ നിഴല് 
വലവീശിയെൻ പിറകേ വരും 
കരിപൂശിയിറങ്ങിയ നിഴല് 
ഈ കൊച്ചിയെന്നതൊരിച്ചിരി മണ്ണ്
പച്ചപിടിക്കണതെന്ന്
ഞാൻ പച്ചപിടിക്കണതെന്ന്

നാ.. നന.. നാ.. നന.. നാ.. നന.. നനനന..    
നാ.. നന.. നാ.. നന.. നാ.. നാ..
നാ.. നന.. നാ.. നന.. നാ.. നന.. നനനന..    
നാ.. നന.. നാ.. നന.. നാ.. നാ.. 

പടിഞ്ഞാട്ടോടിയാ കടല് 
പട പട മിടിക്കണ് കരള്
പടിഞ്ഞാട്ടോടിയാ കടല് 
പട പട മിടിക്കണ് കരള്

പള്ളുരുത്തി.. വെണ്ടുരുത്തി..
എങ്ങോട്ടുപോയാലും ചങ്കില് തീ 
തോപ്പുംപടി.. പാണ്ടിക്കുടി.. 
അങ്ങോട്ടുമിങ്ങോട്ടും ഷട്ടിലടി..
നിന്നുപിഴയ്ക്കുവാനെന്തു വഴി..
മുന്നിലും പിന്നിലും കുണ്ടുകുഴി..
പച്ചരിമേടിക്കാനില്ല ഗതി..
ജീവിതം കൊണ്ടൊരു പകിടകളി..
എറണാകുളം വഴിത്തിരക്ക്.. പോലെ 
അഴിക്കാൻ പറ്റാത്ത കുരുക്ക്..
എങ്ങനെ പോയാലും പരിക്ക്..
ഞാൻ പിടിച്ചതുമുഴുവൻ മുരിക്ക്..  
വലവീശിയെൻ പിറകേ വരും 
കരിപൂശിയിറങ്ങിയ നിഴല് 
ഈ കൊച്ചിയെന്നതൊരിച്ചിരി മണ്ണ്
പച്ചപിടിക്കണതെന്ന്
ഞാൻ പച്ചപിടിക്കണതെന്ന്

നാ.. നന.. നാ.. നന.. നാ.. നന.. നനനന..    
നാ.. നന.. നാ.. നന.. നാ.. നാ..
നാ.. നന.. നാ.. നന.. നാ.. നന.. നനനന..    
നാ.. നന.. നാ.. നന.. നാ.. നാ..

പടിഞ്ഞാട്ടോടിയാ കടല് 
പട പട മിടിക്കണ് കരള്
പടിഞ്ഞാട്ടോടിയാ കടല് 
പട പട മിടിക്കണ് കരള്

Rosapoo - Malayalam Movie Jukebox | Biju Menon | Vinu Joseph | Sushin Shyam | Neeraj