മുട്ടപ്പാട്ട്

മനസ്സിൽ മുട്ട പൊട്ടിയോ മോനെ പൊന്നു മുട്ട
നല്ല രാശിയുള്ള ശുക്രനായി വന്ന മുട്ട...
അകത്ത് മായമില്ല മന്ത്രമില്ല നല്ല മുട്ട
നിറച്ചു വൈറ്റമിൻ നിറച്ച പോഷകക്കുടുക്ക..
കുരുന്നു പൈതലും രസിച്ചു തിന്നിടും
രുചിക്കുറുമ്പ് മുട്ട മണിപ്പളുങ്ക് മുട്ട
മെലിഞ്ഞ സ്ലിമ്മാനും തടിച്ച ജിമ്മനും
കരുത്ത് തന്നെ മുട്ട ..
വെളുത്ത് ചന്തമുള്ള കോഴിമുട്ട ..
റ്റാറ്റ റ്റാറ്റ റ്റാറ്റ റ്റാറ്റ മുട്ട ..മുട്ട ..മുട്ട ..
ഒട്ടുമേ മടിച്ചിടേണ്ട വാങ്ങിനോക്ക് കുട്ടാ
മുട്ട മുട്ട കുട്ടിമുട്ട കോഴിയിട്ട മുട്ട ..
കൊടുത്തു കാശടിച്ചെടുത്ത് പുട്ടടിക്ക് കുട്ടാ

ഗുണങ്ങൾ എണ്ണിനോക്കിയാൽ സ്വർണ്ണമാണ് മുട്ട
ഉരുണ്ട ഭൂമിപോലെ ഭംഗിയുള്ള മുട്ട..മുട്ട..
കഴിച്ച നാട്ടുകാരുടെ കണ്ണിലുണ്ണി മുട്ട
പലർക്കുമേറ് കൊണ്ട പേടിസ്വപ്നമാണ് മുട്ട

മുടിക്ക് ബ്യൂട്ടിയും
മുഖത്ത് കാന്തിയും
തരുന്ന കുഞ്ഞുമുട്ട
മരുന്ന് തന്നെ മുട്ട
നുണഞ്ഞ കേക്കിലും
തണുത്ത ക്രീമിലും ഒളിച്ചിരുന്ന മുട്ട
വെളുത്ത് ചന്തമുള്ള കുഞ്ഞു മുട്ട ..

റ്റാറ്റ റ്റാറ്റ റ്റാറ്റ റ്റാറ്റ മുട്ട ..മുട്ട ..മുട്ട ..
ഒട്ടുമേ മടിച്ചിടേണ്ട വാങ്ങിനോക്ക് കുട്ടാ
മുട്ട മുട്ട കുട്ടിമുട്ട കോഴിയിട്ട മുട്ട ..
കൊടുത്തു കാശടിച്ചെടുത്ത് പുട്ടടിക്ക് കുട്ടാ (2)

തളർന്ന മേനിക്ക് പുഷ്ടിക്ക് പച്ചമുട്ട
അടിച്ച് പൂസായാൽ ടച്ചിങ്‌സ് മുട്ട മുട്ട
ഇടിച്ചു ചാമ്പുന്ന ഗുണ്ടയ്ക്കൊരുണ്ട മുട്ട
പഠിച്ചു തോക്കുന്ന കുട്ടിക്കൊരാന മുട്ട
അത്താഴമുണ്ണാൻ കറിക്ക് മുട്ട
പൊളിച്ചൊരോമലെറ്റ് അടിച്ചൊന്ന് തിന്ന് കുട്ടാ
 
വിലയ്ക്കിതിത്തിരി
കൊതിയ്ക്കിതൊത്തിരി
കഴിച്ചു നോക്കിടാത്ത മനുഷ്യജന്മമയ്യേ..

അടച്ച തോടിലേ
അലിഞ്ഞ സ്വർഗ്ഗമായ്
പടച്ച പൊന്നുമുട്ട
വെളുത്തു ചന്തമുള്ള കോഴിമുട്ട

റ്റാറ്റ റ്റാറ്റ റ്റാറ്റ റ്റാറ്റ മുട്ട ..മുട്ട ..മുട്ട ..
ഒട്ടുമേ മടിച്ചിടേണ്ട വാങ്ങിനോക്ക് കുട്ടാ
മുട്ട മുട്ട കുട്ടിമുട്ട കോഴിയിട്ട മുട്ട ..
കൊടുത്തു കാശടിച്ചെടുത്ത് പുട്ടടിക്ക് കുട്ടാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Muttappatt

Additional Info

Year: 
2018

അനുബന്ധവർത്തമാനം