തീ മിന്നൽ തിളങ്ങി

തീ മിന്നൽ തിളങ്ങി 
കാറ്റും കോളും തുടങ്ങി
നാടിനാകെ കാവലാകും വീരൻ മണ്ണിൽ ഇറങ്ങി
ദേ കൺമുന്നിൽ പറന്നേ
കാക്കേം കാക്ക കുരുന്നായ്
കൂട്ടമോടേ കേട്ടുനിന്നേ ഡിഷ്യൂം ഡിഷ്യൂം

മഞ്ചാടി കാട്ടിനുള്ളിൽ പണ്ടൊരു നാളിൽ എത്തീ ഭീമൻ ഭീകരൻ
ഠോ ഠോ പൊട്ടും തോക്കിൽ വെന്തേ 
പാവം മിണ്ടാപ്രാണികൾ
വന്നാരൊരാൾ മായാവിയായ്
ഡിഷ്ക്യൂം ഡിഷ്ക്യൂം പൂശിയേ
വൻ പേരാലിന്റെ കൊമ്പിലായി ഊഞ്ഞാലാക്കിയേ

ഈ ഭൂമി കുലുങ്ങി നടുങ്ങി കറങ്ങീടുന്നു ചുറ്റും
ചിറകിൽ ഇരുട്ടിൽ മിനുങ്ങും മിന്നാമിന്നികൾ
ആവേശം ഇരമ്പി തുളുമ്പി 
നുറുങ്ങീടുന്നു എല്ലിൽ പലതും
തമ്പുരാനും കൊമ്പനാനേം ഓടിത്തള്ളിയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Thee Minnal Thilangi

Additional Info

Year: 
2021