എടുക്കാ കാശായ്

എടുക്കാ കാശായി മാറിയ തുരുമ്പിൽ
തിളക്കം വെക്കുന്നോ
ഞൊടിക്കും കയ്യിൽ കേക്കണ മുഴക്കം
പടക്കം പോലല്ലേ

കൺകെട്ട് കണ്ടിട്ടയ്യോ
മിണ്ടാട്ടമില്ലാതായോ (2)
നാം ഞെട്ടി നിൽക്കുന്നല്ലോ
മന്ത്രമില്ലാതെ മായകളില്ലാതെ
ഇന്ദ്രലോകത്ത് ചെന്നതു പോലാണേ....
ചന്ദ്രനെ ചൂണ്ടി ചന്തയിൽ വിറ്റീടാൻ
തന്ത്രമോരോന്ന് തേടണ് രണ്ടാളും

ഒരു നാടിൻ നാവിൽ നിന്നും
വീരകഥകൾ
കാറ്റിലലിയും
കാതിലണയും
പതിവെല്ലാം മാറിപ്പോയേ
ദൂരെ മലയും
നാലു ചുവടിൽ
താണ്ടി മറയാം

കരളാകെ തേനിൽ മുങ്ങി
താഴുമിവനിൽ
നൂറു കനവും
താനെയുണരും
അനുരാഗം നെഞ്ചിന്നുള്ളിൽ
കോട്ട പണിയും
വീണ്ടുമവളെ
കാത്തു കഴിയും

ഈ മിടുക്കൻമാരിവരാരോ...
തമ്മിൽ തമ്മിൽ 
രണ്ടാളും കാണുന്ന നേരം
അങ്കത്തട്ടിൽ വീറോടെ
വാഴുന്നതാരോ...

കൺകെട്ട് കണ്ടിട്ടയ്യോ
മിണ്ടാട്ടമില്ലാതായോ (2)
നാം ഞെട്ടി നിൽക്കുന്നല്ലോ
മന്ത്രമില്ലാതെ മായകളില്ലാതെ
ഇന്ദ്രലോകത്ത് ചെന്നതു പോലാണേ....
ചന്ദ്രനെ ചൂണ്ടി ചന്തയിൽ വിറ്റീടാൻ
തന്ത്രമോരോന്ന് തേടണ് രണ്ടാളും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Edukka kashay

Additional Info

Year: 
2021

അനുബന്ധവർത്തമാനം