കുഗ്രാമമേ

കുഗ്രാമമേ
കണ്ടോളു നിൻ കാലത്തിനും മുന്നേയിവൻ
ആഭാസമോ ആർഭാടമോ 
ആരോപണം ആവോളമായ്

ജീവിതം പുതുപുതുമോടിയിൽ
മിന്നണം പലനിറമാടണം
നാളെയീ ഇടവകയാകെയും ഞെട്ടും
തൊട്ടിടും കനവിലെ ഭൂമിയിൽ
കണ്ണഞ്ചും സ്റ്റാറുപോൽ സ്റ്റേറ്റ്‌സിലെ സ്ട്രീറ്റിൽ ഞാൻ 
സ്റ്റൈലിലായ് സിമ്പിളായ് കറങ്ങിടവേ
ഈ ഓണം കേറിടാമൂലയിൽ ഒതുങ്ങീടും
കീടങ്ങൾക്കേകീടാനിന്നു പുഛം മാത്രമേ

കുഗ്രാമമേ
കണ്ടോളു നിൻ കാലത്തിനും മുന്നേയിവൻ
ആഭാസമോ ആർഭാടമോ 
ആരോപണം ആവോളമായ്

കുഗ്രാമമേ
കണ്ടോളു നിൻ കാലത്തിനും മുന്നേയിവൻ
ആഭാസമോ ആർഭാടമോ 
ആരോപണം ആവോളമായ്

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Kugramame

Additional Info

Year: 
2021

അനുബന്ധവർത്തമാനം