ഉയിരേ

ഉയിരേ ഒരു ജന്മം നിന്നെ 
ഞാനും അറിയാതെ പോകേ 
വാഴ്വിൽ കനലാളും പോലെ 
ഉരുകുന്നൊരു മോഹം നീയേ 

നെഞ്ചുലഞ്ഞ മുറിവിലായ് 
മെല്ലെ മെല്ലെ തഴുകുവാൻ 
നിലവാകാം നിഴലാകാം 
മണ്ണടിയും നാൾ വരെ 
കൂടെ കാവലായ് കണ്ണേ നിന്നെ കാക്കാം 
സ്വപ്നം നീ സ്വന്തം നീയേ 
സ്വർഗം നീ സർവം നീയേ

മേഘം വാനിലെങ്കിലും 
ദൂരെ ദൂരെ മാഞ്ഞുവെങ്കിലും 
താഴെ ആഴിയെത്തുവാൻ 
മഴയായ് വീണ്ടും പെയ്തിറങ്ങുമേ 

ഉലകിതിനോടും പൊരുതിടുമിനി ഞാൻ 
നിന്നെ നേടാനഴകേ 
ഇവളിനി നിന്നിൽ കലരുകയായി 
ഒരു നദിയായ് നാമൊഴുകാം 
മിഴിയിൽ നീയേ 
നീയേ.. നീയേ..

ഉയിരേ ഒരു ജന്മം നിന്നെ 
ഞാനും അറിയാതെ പോകേ 
വാഴ്വിൽ കനലാളും പോലെ 
ഉരുകുന്നൊരു മോഹം നീയേ 

നെഞ്ചുലഞ്ഞ മുറിവിലായ് 
മെല്ലെ മെല്ലെ തഴുകുവാൻ 
നിലവാകാം നിഴലാകാം 
മണ്ണടിയും നാൾ വരെ 
കൂടെ കാവലായ് കണ്ണേ നിന്നെ കാക്കാം 
സ്വപ്നം നീ സ്വന്തം നീയേ 
സ്വർഗം നീ സർവം നീയേ
 
സ്വപ്നം നീ സ്വന്തം നീയേ 
സ്വർഗം നീ സർവം നീയേ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Uyire

Additional Info

Year: 
2021