നെബുലകൾ

കിനാവിൻ വിമാനം കരേറീയോരു ദിനം
ഇളമുളങ്കാട്ടിലെ നീറുകൾ

ചില ജനാലകൾ താരകങ്ങൾ നേർക്ക് നോക്കുമ്പോൾ 
മനോരാജ്യമാം ഗോപുരങ്ങളിൽ കോണി കേറുമ്പോൾ

പല ഗ്രഹങ്ങളിൽ പറന്നലയും കഥയിലെ കുമാരരെ പോലെ
മായ പോലെയും ഭാവനാകാശത്തിലൂടെ

അതിവിദൂര താരകാനിലയം തിരയുമീ  കിനാ -
വുറുമ്പണി വീഥികൾ

കിനാവിൻ വിമാനം കരേറീ ഒരു ദിനം
ഇളമുളങ്കാട്ടിലെ നീറുകൾ

അനേകം നെബുലകൾ കടന്നേ പോയവർ
തളിരിളം കൊമ്പിലെ നീറുകൾ

പ്രപഞ്ചം പലതിലൂടലഞ്ഞും തേടിയും
തിരിച്ചാ മുളങ്കാടെത്തുമോ

അനന്തം നെബുലകൾ കടന്നേ ഒരു ദിനം
തിരിച്ചാ മുളങ്കാടെത്തുമോ ... എത്തുമോ ...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nebulakal