അങ്കിത ലക്ഷ്മി

Ankitha Lakshmy
ആലപിച്ച ഗാനങ്ങൾ: 1

കൊച്ചി സ്വദേശിനി.

ലേഡീസ് ആൻഡ് ജന്റിൽമാൻ എന്ന സിനിമയിലെ പൂനിലാ പെണ്ണിനാൽ എന്ന് തുടങ്ങുന്ന ഗാനം ശ്രീചരണും രാഹുൽ നമ്പ്യാർക്കും ഒപ്പം പാടിക്കൊണ്ടാണ് അങ്കിത സിനിമയിൽ എത്തുന്നത്. കൈരളി ടി വി സംപ്രേക്ഷണം ചെയ്ത കഥപറയുമ്പോൾ എന്ന പരിപാടിയിൽ വിജയി ആയതോടു കൂടി ആണ് അങ്കിത ശ്രദ്ധിക്കപ്പെടുന്നത്. മലയാള പദ്യങ്ങൾ ഉൾപ്പെടുത്തി കൈരളി ടി വി തന്നെ സംപ്രേഷണം ചെയ്ത മാമ്പഴം എന്ന പരിപാടിയിലും പദ്യങ്ങൾ ചൊല്ലിക്കൊണ്ട് ശ്രദ്ധേയമായ മത്സരം കാഴ്ച്ച വെക്കാൻ അങ്കിതയ്ക്കായി എന്നതും സിനിമയിലേക്ക് അവസരം നേടിക്കൊടുക്കാൻ സഹായിച്ചു.