പ്രണയമേ മിഴിയിലെ
Music:
Lyricist:
Singer:
Raaga:
Film/album:
ഓ ..ഓ
പ്രണയമേ മിഴിയിലെ നനവുപോല്‍
അരികില്‍ നീ
ഹൃദയമാം തളികയില്‍ കനലുപോല്‍
എരിവു നീ
വന്നെത്തീടും ഏതേതോ ജന്മം തന്നില്‍
ഇനിയും പ്രിയമുഖം തെളിയുമോ
കണ്ണെത്താ ദൂരത്ത് കണ്ണീരില്‍ മാഞ്ഞാലും
ഉള്‍ക്കണ്ണില്‍ നീയല്ലാതാരോ
ഓ ഓ ഓ ഓ
പ്രണയമേ മിഴിയിലെ നനവുപോല്‍
അരികില്‍ നീ
മതിവരാതൊഴുകുമീ അരുവി പോലെ
അരികിലേക്കോര്‍മകള്‍ പായവേ
ഒരു നിലാവെന്ന പോല്‍ തിരയുമെന്നെന്നുമെന്‍
വിദുരമാം ഓര്‍മകള്‍ വിജന തീരങ്ങളില്‍
മൗന സംഗീതമായി ഓ ഓ ഓ
ആ ആ ആ
സ്മൃതികളായി ഉറയുമെന്‍ ആത്മദാഹം
ഹിമ ശിലാ ശിഖരമായി ഇന്നു മാറി
പകരുവാനെന്നുമെന്‍ മധുരമാം ചുംബനം
ഇളവെയില്‍ തുമ്പിയായി മറവിയില്‍ നിന്നിതാ
തേടിയെത്തുന്നു നിന്നെ
പ്രണയമേ മിഴിയിലെ നനവുപോല്‍
അരികില്‍ നീ
ഓ ..ഓ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pranayame mizhiyile
Additional Info
Year:
2013
ഗാനശാഖ: