ആണ്ടവാ മുരുകാ

ഓം...ആണ്ടവാ....മുരുകാ.....തിരുപ്പതി വെങ്കടേശാ....
ശ്രീ പദ്മനാഭാ...തിരുവടി തൊഴുന്നേൻ.....
ശംഭോ.....മഹാദേവാ............

ജില്ലം പട പട...........ജില്ലം പട പട
ചെല്ലം തരികിട ജില്ലം തപ്പിൽ ചിമ്മി ചിമ്മി കണ്ണും ചിമ്മുന്നേ....
കല്ലും നെല്ലുമിളക്കി കാവിൻ ചില്ലത്തെത്തീ ചെല്ലച്ചെറുപൂരം...
പൂമാനക്കാവിൽ പുതുപൂരം കാണാനായ്...
ജനമാടിപ്പാടിപ്പാരാവാരം പോലെ പോരുന്നേ....
താങ്കിടമേളം കൊട്ടിക്കയറവേ...ചേങ്കില താളം.... തകധിമി തകജകണു
താങ്കിടമേളം കൊട്ടിക്കയറവേ...ചേങ്കില താളം.... തകധിമി തകജകണു
തരികിട തരികിട തെളിയണ്....പല പല നിറനിറമൊഴുകിയ കുടയുടെ-
നിര നിര അടിമുടി അടിതട വേണം പഞ്ചാരി....ഹോയ്...............
ചെമ്പട ചെമ്പട ചെമ്പട ഇത് പൂരക്കളിയാണേ.........
ചെമ്പട ചെമ്പട ചെമ്പട കഥ മാറിക്കളിയാണേ.....
(ചെല്ലം തരികിട..............................ചെറുപൂരം)

കാലം..അതിലൊരുതിരി പലതിരി നാളം....
ഇളകിടുമൊരു പുലരിയിൽ...........
ഗജരാജൻ പൊന്നിൻകോലം ഏന്തിപ്പോരുന്നേ....ഹോയ്...ഹോയ്..
കൂത്തും തെരുവിതിലൊരു മണി മയിലാട്ടം...ചുവടുകളടി പതറവേ....
അതിരാണിപ്പാടം നീളേ ആളും കൂടുന്നേ.....
തീയാട്ടിൻ താളമുണർത്താൻ വാ....
തിറയുടെത്തീപ്പന്തച്ചൂടിലൊതുങ്ങാൻ വാ...
അടിയും തടയും തുടരും പടയുടെ ചുവടും പൊരുളുമറിയാൻ..
ഇത് വഴി മണലാറിയ ചെറുകുന്നിനുമരികിലൊരു അരികിലൊരു-
അരികിലൊരു ഞൊടി വാ...............
അണിവേണി...കളവാണി.....
കനിയേണം...വരദേ.......
വരമേകുക ജനനീ....ഒരു കറുകാം പുലരേ....
ചെമ്പട ചെമ്പട ചെമ്പട ഇത് പൂരക്കളിയാണേ.........
ചെമ്പട ചെമ്പട ചെമ്പട കഥ മാറിക്കളിയാണേ.....

പാട്ടും നടവഴികളിലൊരു മുടിയാട്ടം..
തരിവളയിടുമിളവെയിൽ...
കനലാടിക്കുന്നിന്മേലെ കുമ്മിയടിയ്ക്കുന്നേ......
പൂരം ജനമിളകിയ പടയണിമേളം......
വെടിപടഹമതുണരവേ..............
മലവാഴും മായാഭഗവതി നീരാടാൻ വന്നേ...
നീരാട്ടിന്‌ ഓളമിറക്കാൻ വാ.....
പുലരിയിൽ ആറാട്ടും കണ്ടുതൊഴാനായ് വാ....
അരയും തലയും മുറുകും തെരുതെരെ...
അടവും പുറവും പൊരുതാനിതുവഴി..
കനലാണ്ടിയ ചുടുമണ്ണിനരികിൽ അരികിൽ-
അരികിൽ ഒരു ഞൊടി വാ................(പല്ലവി)

Aandava murugaa - Simhaasanam