ഷനൂർ സന ബീഗം

Shanoor Sana Begum
Date of Birth: 
തിങ്കൾ, 22 March, 1971
സന

1971 മാർച്ച് 22 -ന് ഹൈദരാബാദിൽ ജനിച്ചു. മോഡലിംഗിലൂടെയാണ് ഷനൂർ സന ബീഗം തന്റെ കരിയറിന് തുടക്കമിടുന്നത്.  മോഡലിംഗ് രംഗത്തും ടെലിവിഷൻ ഷോകളിലും സജീവമായിനിൽക്കുന്ന സമയത്താണ് സനയ്ക്ക് സിനിമയിലേയ്ക്ക് അവസരം ലഭിയ്ക്കുന്നത്. 1996 -ൽ നാഗാർജ്ജുന നായകനായ Ninne Pelladata എന്ന തെലുങ്കു ചിത്രത്തിൽ ഒരു വേഷം ചെയ്തുകൊണ്ട് ഷനൂർ സന സിനിമാഭിനയത്തിലേയ്ക്ക് ചുവടുവെച്ചു. തുടർന്ന് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി നൂറിലധികം സിനിമകളിൽ അവർ അഭിനയിച്ചു. തെലുങ്കു ചിത്രങ്ങളിലാണ് സന കൂടുതലും അഭിനയിച്ചിട്ടുള്ളത്. 2011 -ൽ ഇറങ്ങിയ Sri Rama Rajyam എന്ന തെലുങ്കു സിനിമയിലെ സന അവതരിപ്പിച്ച കൈകേയി നിരുപക പ്രശംസ നേടിയിരുന്നു.

2001 -ൽ പ്രിയദർശൻ സംവിധാനം ചെയ്ത കാക്കക്കുയിൽ എന്ന സിനിമയിലാണ് മലയാളത്തിൽ ആദ്യമായി സന അഭിനയിക്കുന്നത്. അതിനുശേഷം 2012 -ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത സിംഹാസനം എന്ന സിനിമയിലും അഭിനയിച്ചു. സിനിമകൾ കൂടാതെ തമിൾ, തെലുങ്ക് ടെലിവിഷൻ പരമ്പരകളിലും ഷനൂർ സന അഭിനയിക്കുന്നുണ്ട്.

ഷനൂർ സനയുടെ ഭർത്താവ് സാദത്ത്. രണ്ടു മക്കളാണ് അവർക്കുള്ളത്. സയ്യിദ് അൻവർ അഹമ്മദ്, തബ്സം ബീഗം. മകൻ സയ്യിദ് അൻവർ അഹമ്മദ് ടിവി സീരിയൽ അഭിനേതാവും നിർമ്മാതാവുമാണ്.