ഐശ്വര്യ ദേവൻ
Aishwarya Devan
1993 ഡിസംബർ 21 ന് എസ് ദേവന്റെയും ഷീജ ദേവന്റെയും മകളായി ജനിച്ചു. അച്ഛൻ ബംഗളൂർ സ്വദേശിയാണ് അമ്മ ഷൊർണൂരും. ബംഗളൂർ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ഐശ്വര്യയുടെ സ്കൂൾ വിദ്യാഭ്യാസം. സംവിധായകരായ ഗൗതം പട്നായിക്, ദീപൻ എന്നിവരാണ് ഐശ്വര്യയെ ചലച്ചിത്രലോകത്തേയ്ക്ക് കൊണ്ടുവരുന്നത്. തമിഴ് സിനിമയിലൂടെയാണ് തുടക്കം. ഷാജി കൈലാസിന്റെ സിംഹാസനം എന്ന സിനിമയിലൂടെ മലയാളത്തിലെത്തി. തുടർന്ന് ദി ഹിറ്റ്ലിസ്റ്റ്, കർമ്മയോദ്ധാ, ത്രീ ഡോട്സ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.