ലക്ഷ്മിശ്രീ
Lakshmisree
ഡോക്റ്റർ മാധവ വാര്യരുടേയും രാധ വാര്യരുടേയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. സ്കൂൾ പഠനകാലത്ത് കലാമത്സരങ്ങളിൽ പങ്കെടുത്തിരുന്ന ലക്ഷ്മിശ്രീ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ നൃത്ത ഇനങ്ങളിൽ കലാതിലകമായിരുന്നു. കൊല്ലം ദിലീപ് സംവിധാനം ചെയ്ത പ്രതി എന്ന ടെലിവിഷൻ സീരിയലിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ലക്ഷ്മിശ്രീ അഭിനയരംഗത്തേയ്ക്കെത്തുന്നത്. അതിനുശേഷം അയൂബ്ഖാൻ സംവിധാനം ചെയ്ത പ്രാശ്ചിത്തം എന്ന ടെലിവിഷൻ പരമ്പരയിലും അഭിനയിച്ചു.
പ്രതി സീരിയലിലെ അഭിനയം കണ്ടാണ് ബാലചന്ദ്ര മേനോൻ തന്റെ കൃഷ്ണാ ഗോപാൽകൃഷ്ണ എന്ന ചിത്രത്തിലേയ്ക്ക് ക്ഷണിക്കുന്നത്. ബാലചന്ദ്ര മേനോന്റെ മകളുടെ വേഷമാണ് ആ സിനിമയിൽ ലക്ഷ്മിശ്രീ ചെയ്തത്. തുടർന്ന് ഡാർലിംഗ് ഡാർലിംഗ്, നന്ദനം എന്നിവയുൾപ്പെടെ നാല് ചിത്രങ്ങളിൽ അഭിനയിച്ചു.