നന്ദനം
ഗുരുവായൂരമ്പലത്തിനടുത്തുള്ള അമ്പലപ്പാട്ട് തറവാട്ടിലെ തറവാട്ടമ്മയാണ് ഉണ്ണിയമ്മ. അവരെക്കൂടാതെ കുറച്ച് പരിചാരകർ മാത്രമാണ് ആ വീട്ടിലുള്ളത്. അവരുടെ കൂട്ടത്തിൽ ബാലാമണിയോടാണ് ഉണ്ണിയമ്മയ്ക്ക് ഏറ്റവും അടുപ്പം കൂടുതലുള്ളത്. ഒരു ദിവസം ഉണ്ണിയമ്മയുടെ പേരക്കുട്ടിയായ മനു കുറച്ചു നാൾ തങ്ങാനായി അവിടെയെത്തുന്നു. ബാലാമണിയ്ക്കും മനുവിനും ഇടയിൽ ഒരടുപ്പം രൂപപ്പെടുന്നു.
Actors & Characters
Actors | Character |
---|---|
മനു | |
ബാലാമണി | |
ഉണ്ണിയമ്മ | |
തങ്കം | |
ബാലൻ | |
കേശവൻ നായർ | |
കുമ്പിടി | |
ഗുരുവായൂരപ്പൻ | |
ശ്രീധരൻ | |
ഉണ്ണികൃഷ്ണൻ | |
വിശ്വൻ | |
ജാനു ഏടത്തി | |
ദാസൻ | |
കുഞ്ഞിരാമൻ | |
കേശുവമ്മാൾ | |
ശകുന്തള | |
മനുവിന്റെ മുറപ്പെണ്ണ് | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
രവീന്ദ്രൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സംഗീതസംവിധാനം | 2 002 |
കെ എസ് ചിത്ര | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗായിക | 2 002 |
ഗിരീഷ് പുത്തഞ്ചേരി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗാനരചന | 2 002 |
നവ്യ നായർ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടി | 2 002 |
കഥ സംഗ്രഹം
- നടൻ പൃഥ്വീരാജിന്റെയും കോറിയോഗ്രാഫർ കൂടിയായ അരവിന്ദിന്റേയും ആദ്യ ചിത്രം.
- ഗായകൻ യേശുദാസ് ഇതിൽ ഒരു ചെറിയ റോളിൽ പ്രത്യക്ഷപ്പെടുന്നു.
- ശീതൻ എന്ന പേരിൽ ഈ ചിത്രം തമിഴിലും നിർമ്മിക്കപ്പെട്ടു.
ഗുരുവായൂരമ്പലത്തിനടുത്തുള്ള ' അമ്പലപ്പാട്ട് തറവാട്ടിലെ തറവാട്ടമ്മയാണ് ഉണ്ണിയമ്മ. അവിടെ അവരുടെ കാര്യങ്ങൾ നോക്കാനായി നിൽക്കുന്ന പരിചാരകയാണ് ബാലാമണി. ബാലാമണിയുടെ അകന്ന ബന്ധുവായ കേശവൻ നായരാണ് ബാലാമണിയെ ഉണ്ണിയമ്മയുടെ അടുത്തേക്കെത്തിക്കുന്നത്. തൻ്റെ ഇഷ്ട ദേവനായ ഗുരുവായൂരപ്പനെ എന്നും തൊഴാൻ കഴിയും എന്നു കരുതി അവിടെയെത്തിയ ബാലാമണിയ്ക്ക് പക്ഷേ , ഒരു ദിവസം പോലും അമ്പലത്തിൽ പോകാൻ പറ്റുന്നില്ല.
പരിചാരകരായി മൂന്ന് പേർ കൂടെ അവിടെയുണ്ടെങ്കിലും, മിക്കവാറും ജോലികളെല്ലാം തന്നെ ബാലാമണി തന്നെയാണ് ചെയ്യുന്നത്. ഉണ്ണിയമ്മയാകട്ടെ ബാലാമണിയെ തന്റെ പേരക്കുട്ടിയെപ്പോലെയാണ് കാണുന്നത്. ബാലാമണി തിരിച്ചും ഒരു മുത്തശ്ശിയോടുള്ള അടുപ്പം അവരോട് കാണിക്കുന്നുണ്ട്.
അങ്ങനെയിരിക്കേയാണ് ഉണ്ണിയമ്മയുടെ പേരക്കുട്ടി മനു കുറച്ചു ദിവസം തൻ്റെ അമ്മമ്മയ്ക്കൊപ്പം നിൽക്കാനെത്തുന്നത്. അമേരിക്കയിൽ ഉപരിപഠനത്തിന് പോകാനുള്ള പദ്ധതിയിലാണയാൾ. അതിന് മുമ്പ് കുറച്ചു ദിവസം മുത്തശ്ശിക്കൊപ്പം താമസിക്കാനാണയാൾ അവിടെയെത്തുന്നത്. പെട്ടെന്ന് മനുവിനെ കാണുന്ന ബാലാമണി അമ്പരന്നു പോകുന്നു കാരണം, താനൊരിയ്ക്കൽ തൻ്റെ വരനാകുമെന്ന് സ്വപ്നത്തിൽ കണ്ടിട്ടുള്ള അതേ മുഖമാണ് മനുവിൻ്റേത്.
പതിയെ മനുവും ബാലാമണിയും തമ്മിലടുക്കുന്നു. മനുവിൻ്റെ സാമീപ്യം ബാലാമണിയ്ക്ക് ഒരാശ്വാസമാകുന്നു. തൻ്റെ സങ്കടങ്ങളെല്ലാം അവൾ മനുവിനോട് പങ്കു വയ്ക്കുന്നു. അവർ തമ്മിലൊരുമിക്കാൻ തീരുമാനിക്കുന്നു. എന്നാൽ , അതിനിടയിൽ അവിടെയെത്തുന്ന മനുവിൻ്റെ അമ്മ , അയാളുടെ വിവാഹം മറ്റൊരു പെൺകുട്ടിയുമായി ഉറപ്പിയ്ക്കുന്നു. മനു തൻ്റെ എതിർപ്പറിയിക്കുന്നുവെങ്കിലും അമ്മയുടെ തീരുമാനത്തെ ധിക്കരിക്കുന്നില്ല.
ഇതിനിടയിലാണ് ഉണ്ണിയമ്മയുടെ അയൽക്കാരിയുടെ മകനായ ഉണ്ണി നാട്ടിലെത്തുന്നത്. ബാലാമണി അയാളുമായി ചങ്ങാത്തത്തിലാകുന്നു. മനുവുമായി ബാലാമണിയുടെ വിവാഹം നടക്കുമെന്നയാൾ ഉണ്ണി പ്രവചിക്കുന്നു. ബാലാമണി അതിനെ ചിരിച്ചു തള്ളുന്നു. പക്ഷേ , അധികം വൈകാതെ മനുവിൻ്റെ നിശ്ചയിച്ച വിവാഹം മുടങ്ങുന്നു. ഈ പ്രതിസന്ധി മറികടക്കാൻ, വിവാഹം കൂടാനെത്തിയ അകന്ന ബന്ധത്തിലെ ഒരു പെൺകുട്ടിയുമായി മനുവിൻ്റെ വിവാഹം നടത്താൻ ബന്ധുക്കൾ തീരുമാനിക്കുന്നു.
ജാതകം നോക്കിയിട്ടേ തീരുമാനം എടുക്കാവൂ എന്ന് ഉണ്ണിയമ്മ നിലപാടെടുക്കുന്നു. മനുവിനെയും ബാലാമണിയേയും ഒന്നിപ്പിക്കാൻ ഇതൊരവസരമായി കാണുന്ന കേശവൻ നായർ കുമ്പിടി എന്ന കള്ളപ്പേരിൽ അവിടെ താമസിക്കുന്ന ഒരു തട്ടിപ്പുകാരനെക്കൊണ്ട് ജാതകം നോക്കിക്കുന്നു. കേശവൻ നായരുടെ നിർദ്ദേശപ്രകാരം ജാതകം ചേരില്ല എന്ന് പറയുന്നു. മറ്റൊരു ജ്യോത്സനെക്കൊണ്ട് നോക്കിക്കാൻ ബന്ധുക്കൾ ശ്രമിക്കുന്നുവെങ്കിലും അയാൾക്ക് സ്ഥലത്തെത്താൻ കഴിയുന്നില്ല.
ആ വിവാഹവും നടക്കാത്ത സാഹചര്യത്തിൽ, ബാലാമണിയും മനുവും തമ്മിൽ ഇഷ്ടത്തിലാണെന്ന വിവരം മനുവിൻ്റെ അമ്മ ബന്ധുക്കളെ അറിയിക്കുന്നു. പക്ഷേ , ബന്ധുക്കൾ അത് സമ്മതിക്കുന്നില്ല. ബാലാമണിയെ വീട്ടിൽ നിന്ന് പറഞ്ഞു വിടാൻ എല്ലാവരും കൂടി തീരുമാനിക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
ചമയം
Video & Shooting
സംഗീത വിഭാഗം
ഇടയ്ക്ക |
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പോസ്റ്റർ ചേർത്തു (with logo) |