സുബ്ബലക്ഷ്മി അമ്മാൾ

Subbalakshmi Ammal
Subbalakshmi-Actress
Date of Death: 
Thursday, 30 November, 2023
ആർ സുബ്ബലക്ഷ്മി
സുബ്ബുലക്ഷ്മി
ആലപിച്ച ഗാനങ്ങൾ: 3

തിരുവനനന്തപുരം സ്വദേശി. സംഗീതപാരമ്പര്യമുള്ള ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച സുബ്ബലക്ഷ്മി സംഗീതം കുട്ടിക്കാലത്ത് തന്നെ പരിശീലിച്ചു. ജവഹർ ബാലഭവനിൽ ഏകദേശം 27 വർഷക്കാലം സംഗീതാധ്യാപികയായി ജോലി നോക്കി. ആകാശവാണിയിലും പ്രവർത്തിച്ചിരുന്നു. ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം "ഹോർലിക്സിന്റെ" ഒരു പരസ്യചിത്രത്തിലൂടെയാണ് ക്യാമറയുടെ മുന്നിലെത്തുന്നത്. നർത്തകിയും അഭിനേത്രിയുമായ മകൾ താരാകല്യാണിനൊപ്പം ടെലിവിഷൻ പരമ്പരയുടെ ചിത്രീകരണ സെറ്റിൽ എത്തിയപ്പോൾ നടൻ സിദ്ധിക്കിനെ പരിചയപ്പെടുകയും തുടർന്ന് സിദ്ധിക്ക് വഴി തന്നെ "നന്ദന"ത്തിലേക്ക് എത്തിച്ചേരുകയുമായിരുന്നു. രഞ്ജിത്ത് സംവിധാനവും സിദ്ധിക് നിർമ്മാണവും നിർവ്വഹിച്ച സൂപ്പർഹിറ്റ് ചിത്രമായ "നന്ദന"ത്തിലെ വാല്യക്കാരി മുത്തശ്ശിമാരിലൊരുവളായാണ് മലയാള സിനിമയിൽ ആദ്യമായി സുബ്ബലക്ഷ്മി തുടക്കം കുറിക്കുന്നത്. തുടർന്ന് ഏറെ സിനിമകളിൽ മുത്തശ്ശിയായും ഹാസ്യരസപ്രധാനമായ വേഷങ്ങളും അവതരിപ്പിച്ചു. സിനിമയിൽ മാത്രമല്ല ഏറെ ടെലിവിഷൻ പരമ്പരകളിലും ടോക്ക് ഷോകളിലുമൊക്കെ ശ്രദ്ധേയമായ പങ്കാളിത്തമുണ്ട് സുബ്ബലക്ഷ്മിക്ക് .

"കല്യാണരാമൻ, പാണ്ടിപ്പട, നന്ദനം, രാപ്പകൽ" ഒക്കെ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത ചലച്ചിത്രങ്ങളാണ്. മേരിക്കുണ്ടൊരു കുഞ്ഞാടിൽ ഗാനമാലപിച്ച് ചലച്ചിത്ര പിന്നണി ഗാനരംഗത്തും തുടക്കമിട്ടു.

കല്യാണരാമൻ ആണ് ഭർത്താവ്, മകൾ അഭിനേത്രിയും നർത്തകിയുമായ താരാ കല്യാൺ.