എന്റടുക്കെ വന്നടുക്കും
എന്റടുക്കെ വന്നടുക്കും പെമ്പെറന്നോളേ
സമ്മതമോ കന്മദമോ നിന്‍കടക്കണ്ണില്‍
കട്ടെടുത്തോ കട്ടെടുത്തോ എന്‍കിനാവുംനീ
കണ്ടെടുത്തോ വീണ്ടെടുത്തോ എന്‍വിചാരം നീ
മനസ്സമ്മതപ്പൂ നിന്‍കൊതിപ്പൂ തന്നിടുമ്പോള്‍ കുമ്പിടുമ്പോള്‍
ആ കിന്നാരം കാതില്‍ ചൊല്ലാം ഞാന്‍
(എന്റടുക്കേ)
പൊന്തിവരും പൊന്‍കനവില്‍
ചന്ദ്രികയില്‍ നീന്തിവരും
അന്നക്കിളിക്കൊഞ്ചലാണ്
നീയുമെന്റെ ഗീതകവും (2)
കുന്നിമണിക്കുന്നിറങ്ങി ചെന്നിറങ്ങും താഴ്‌വരയില്‍
നിന്നെക്കാത്തുനിന്നിരുന്നു ചെന്തളിരും മുന്തിരിയും
(ചില്ലാ ചില്ലാ ചില്ലറാ ചില്ലാ ചില്ലാ (2))
(എന്റെടുക്കെ)
ഓ പൊന്നകില് കുന്തിരിക്കം
പെണ്‍പുകയില്‍ വെഞ്ജരിപ്പ്
നിന്നഴക് കാത്തിരിക്കും വീടെനിക്ക് സ്വര്‍ഗ്ഗമല്ലേ (2)
നിന്‍നിഴല് സഞ്ചരിക്കും വീഥിയെന്റെ സ്‌നേഹപഥം
കണ്ഡടത്തിനെന്നുമെന്നും മിന്നിടുന്നു നിന്റെ മുഖം
(ചില്ലാ ചില്ലാ ചില്ലറാ ചില്ലാ ചില്ലാ (2))
(എന്റെടുക്കെ)