കുഞ്ഞാടേ (F)

കുഞ്ഞാടേ കുറുമ്പനാടേ വഴിമറന്നോ നീ
തേടുകയാണോ നിന്‍ കളിമേട്
ചങ്ങാതിക്കയ്യ് പുല്‍കാതേ പെരുവഴിയാകും.......
കുഞ്ഞാടേ നിന്‍ കൂട്ടാകില്ല പുലിയൊരുനാളും.......(പല്ലവി)

ചിറകിതളൊരു ചതിവല പൂകിയോ.......
നിറനാളോര്‍ത്തിടുന്ന ചിത്രശലഭമേ.....(2)
കന്യാവനം പൂവിടുന്നു ചേലുള്ള ചിത്രമായ്
ആരവമീവിധം കേണിടുന്നുവോ..........(2)

(പല്ലവി)

മധുരിമ മഴനനവില്‍ വാര്‍ന്നുവോ.......
ചിരിനാള്‍ കാത്തിരുന്ന ശംഖുപുഷ്പമേ....(2)
ഉല്ലാസപ്പൂം തണ്ടൊടിഞ്ഞു കാറ്റിന്റെ കൈകളാല്‍
ആടുന്നു ആടുന്നു തേന്‍കുരുന്നുകള്‍......(2).......(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kunjade