അത്തിക്കൊമ്പിലിരുന്നാലോ

അത്തിക്കൊമ്പിലിരുന്നാലോ ചെത്തിക്കൊമ്പു പിണങ്ങില്ലേ
എത്തിക്കൊമ്പുപിടിക്കല്ലേ പുത്തന്‍ പൂവു കൊഴിക്കല്ലേ
ചെങ്ങാതിക്കുയിലേ ചിരിമണിക്കുയിലേ
തളിരുള്ള മാഞ്ചില്ല വിളിക്കണ് വരുന്നോ
തണുവുള്ള തെന്നല്‍ മഴയ്‌ക്കൊപ്പം വരണ് 
ഒടങ്കൊല്ലിപ്പരുന്ത് ഒളിച്ചൊപ്പം വരണ്
ഇലക്കുടയെടുത്തോ
മലര്‍ക്കുടയെടുത്തോ
അരിമുല്ലപ്പടര്‍പ്പുകളേ
(ചെങ്ങാതിക്കുയിലേ..)

ചെങ്കരിക്ക് വെട്ടിക്കോ ചെങ്കുടുക്ക പൊട്ടിച്ചോ 
ചെണ്ടറുത്ത് നടക്കണ മിടുക്കിത്തത്തേ
മുത്തെടുത്ത് ചാര്‍ത്തിക്കോ പൊത്തിലഞ്ഞി താഴത്ത്
മുത്തിമുത്തി നടക്കണ കറുമ്പിത്തുമ്പീ
മാറാലക്കള്ളിക്കുള്ളില്‍ മറുകാലിച്ചിലന്തിയെ 
മറന്നിട്ടുപറക്കരുതേ (2)
അത്തിക്കൊമ്പിലിരുന്നാലോ ചെത്തിക്കൊമ്പു പിണങ്ങില്ലേ
എത്തിക്കൊമ്പുപിടിക്കല്ലേ പുത്തന്‍ പൂവു കൊഴിക്കല്ലേ
(ചെങ്ങാതിക്കുയിലേ..)

മഞ്ഞിറങ്ങും താഴത്ത് മണ്‍വിളക്ക് കണ്ടല്ലോ
മരതക തിരി കത്തും തുണവിളക്ക്
വണ്ടിരിക്കും നേരത്ത് കണ്ണിറുക്കിക്കാണിച്ചു 
കതിരൊളിത്താരകം തെളിവനക്ക് 
ഒന്നാനം കുന്നിന്മേലെ ഒന്നിച്ചുനടന്നത് 
ഒരുനാളും മറക്കരുതേ (2)
അത്തിക്കൊമ്പിലിരുന്നാലോ ചെത്തിക്കൊമ്പു പിണങ്ങില്ലേ
എത്തിക്കൊമ്പുപിടിക്കല്ലേ പുത്തന്‍ പൂവു കൊഴിക്കല്ലേ
(ചെങ്ങാതിക്കുയിലേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chengathi kuyile

Additional Info