പഞ്ചാരച്ചിരി കൊണ്ട്
പഞ്ചാരച്ചിരികൊണ്ട് കണ്ണാടിക്കവിളത്ത്
തിരയിടുമേഴുനിറം
കയ്യാലക്കിളിയുടെ തെയ്യാരക്കളികണ്ട്
ചിറകിടുമേഴു സ്വരം
പൂമുകിലുകളുലയണ പോലെ
തേന്‍കുമിളകലിയണപോലെ
ഈ കൂടുണരുമ്പോള്‍ കൂട്ടുവരുമ്പോള്‍
സ്‌നേഹവീണ മീട്ടിടാം
(പക്കമ പക്കമ പക്ക പക്കമാ (2))
നിനക്കുമെനിക്കുമെന്തിണക്കം
നിന്റെ കുണുക്കുമടുക്കുമെന്തുവിളക്കം
(പഞ്ചാരച്ചിരികൊണ്ട്)
സരിഗമ മപപാ മാസരീനി
സരിഗമ മനിധപമാസരീനി
നാളുകളായി നീള്‍മിഴിയേതോ ദൂതുരിയാടുകയാണോ
മനവേണുവൂതും സംഗീതത്തിന്‍ സാരം നീയല്ലോ.. (2)
പനിമതിയഴകേ.......
പനിമതിയഴകേ തരുന്നു നിനക്കു തോഴന്‍
നിനക്കു തോഴന്‍ കൊതിച്ച രാഗം
ആറ്റുനോറ്റു പോറ്റുവാന്‍
(പക്കമ പക്കമ പക്ക പക്കമാ (2))
നിനക്കുമെനിക്കുമെന്തിണക്കം
നിന്റെ കുണുക്കുമടുക്കുമെന്തുവിളക്കം
(പഞ്ചാരച്ചിരികൊണ്ട്)
നീവരുവോളം ഈ മണിമേട്ടില്‍
ഞാന്‍ തിരിനാളം വിരിയ്ക്കാം
നിറവാര്‍ന്ന നെഞ്ചിന്‍ പല്ലവിയാലേ
ഞാനൊരു സ്തുതി പാടാം (2)
കനവുകള്‍ നിറയേ....
കനവുകള്‍ നിറയേ പരന്നൂ സുവര്‍ണ്ണമേഘം
സുവര്‍ണ്ണമേഘം ത്രിസന്ധ്യമേഘം കാറ്റിനോട് കൂട്ടിനായ്
(പക്കമ പക്കമ പക്ക പക്കമാ (2))
കൊലുസ്സും കൊലുസ്സും തമ്മില്‍ കൊളുത്തു
ഇരു മനസ്സും മനസ്സും തമ്മിലടുത്തു
(പഞ്ചാരച്ചിരികൊണ്ട്)